mundathikode blast ramesh chennithala, justice ramachandran nair

തൃശൂര്‍: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തില്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. അനുവദിച്ചതിലും ഏറെ അധികം സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നതായി കമ്മിഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

15 കിലോ സ്‌ഫോടക വസ്തു സൂക്ഷിക്കാനാണ് അനുമതി നല്‍കിയിരുന്നതെങ്കിലും ഇവിടെ കരാറുകാര്‍ സൂക്ഷിച്ചിരുന്നത് 7,000 കിലോ സ്‌ഫോടക വസ്തുവാണ്. നിരോധിത സ്‌ഫോടക വസ്തുവായ പോട്ടാസ്യം ക്ലോറേഡ് വെടിമരുന്ന് നിര്‍മാണത്തിന് ഉപയോഗിച്ചതായും ഇതാണ് സ്‌ഫോടനത്തിന് കാരണമെന്നും കമ്മിഷന്‍ കണ്ടെത്തി. ചൂടുകൂടിയ കാലാവസ്ഥയില്‍ രാസവസ്തുക്കള്‍ തമ്മിലുണ്ടായ ഘര്‍ഷണമാണ് തീപ്പിടുത്തത്തിനും സ്ഫോടനത്തിലേക്കും നയിച്ചതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

2026 ഏപ്രില്‍ 21-നാണ് തൃശൂര്‍ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പതിനാറ് പേരാണ് ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 40 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Content Highlights: The enquiry commission led by Justice Retired C N Ramachandran Nair submitted its report to Home Minister Ramesh Chennithala on the Mundathikode fireworks tragedy. The probe revealed that 7000 kg of explosives were stored despite having permission for only 15 kg, causing the fatal explosion.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *