mv govindan 3

തിരുവനന്തപുരം: ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈന്യം ആക്രമിച്ചതിൽ കേന്ദ്രസർക്കാരിനോട് സി.പി.എം. നേതൃത്വം വിശദീകരണം തേടിയെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമെന്ന് ആരോപിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. തന്റെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സെലിസ്‌പോട്ട് മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജിനും ആർകെ മീഡിയ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് പരാതി.

ചൈനീസ് സൈന്യത്തിനെതിരായ ഇന്ത്യൻ സൈനിക നടപടിയിൽ കേന്ദ്രസർക്കാരിനോട് സി.പി.എം. നേതൃത്വം വിശദീകരണം തേടിയെന്ന തലക്കെട്ടോടെയാണ് എം.വി. ഗോവിന്ദന്റെ ചിത്രം ഉൾപ്പെടുത്തി പ്രചാരണം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ വാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചതിന് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാരതീയ ന്യായ സംഹിതയിലെ 197(1)(d), 356 വകുപ്പുകൾ പ്രകാരം കേസെടുത്ത് നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പ്രചരിച്ച പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും ലിങ്കുകളും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ വിശ്വാസ്യതയും ഉത്തരവാദിത്തവും സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ഈ പരാതി ശ്രദ്ധ നേടുന്നത്.

Content Highlights:CPM State Secretary M.V. Govindan has dismissed as fake the reports claiming that the CPM leadership sought an explanation from the Central Government regarding an attack by the Indian Army on the Chinese military.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *