ന്യൂഡൽഹി: പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. പ്രതിഷേധത്തിന്റെ പേരിൽ ഒരു സ്ഥലവും അനിശ്ചിതകാലത്തേക്ക് കൈയടക്കിവെക്കാൻ ആർക്കും അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കായി ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോലും കൃത്യമായ സമയപരിധി നിശ്ചയിച്ച് വേണം അനുമതി നൽകാനെന്നും കോടതി കൂട്ടിച്ചേർത്തു. ഡൽഹിയിലെ ജന്തർ മന്തറിലും രാംലീലാ മൈതാനിയിലും നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന പരാമർശം. ഒരു സ്ഥലം എന്നും കൈയടക്കി വെച്ച് സമരം നടത്താനാകില്ലെന്നും കർഷകർക്കും അഭിഭാഷകർക്കുമടക്കം എല്ലാവർക്കും പ്രതിഷേധിക്കാൻ തുല്യ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഉത്സവ സീസണുകളിൽ പ്രതിഷേധങ്ങൾ തടയണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്. അതേസമയം, പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നവർ അതിന്റെ പ്രത്യാഘാതങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത കോടതിയിൽ വാദിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. Content Highlights: The Supreme Court has made a significant observation regarding the organization of protests. A bench headed by the Chief Justice clarified that no one has the right to occupy any location indefinitely in the name of protest. The Court further added that even for areas officially designated for protests, permission should be granted with a clearly defined time limit. Post navigation പരീക്ഷ വിലക്ക്; ഹൈക്കോടതി വിധിക്കെതിരെ കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയിലേക്ക് ചലച്ചിത്ര രംഗത്തെ പുരുഷാധിപത്യ പ്രവണതകളെയും തൊഴിലിടങ്ങളിലെ അസമത്വങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ നടി രാധിക ആപ്തെ