നടി നസ്രിയ നസീം മൂന്ന് തവണ നായികയാകാനുള്ള ക്ഷണം നിരസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി തമിഴ് സൂപ്പർതാരം സൂര്യ. തന്റെ പുതിയ ചിത്രമായ ‘സീന്റെ’ പ്രമോഷൻ ചടങ്ങിൽ നസ്രിയയെ സദസ്സിലിരുത്തിയാണ് സൂര്യ ഇക്കാര്യം തുറന്നുപറഞ്ഞത്. തനിക്ക് എപ്പോഴും നസ്രിയയ്ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും, മൂന്ന് തവണ സമീപിച്ചപ്പോഴും നിരസിച്ച നസ്രിയ നാലാം തവണ ‘സീൻ’ എന്ന ചിത്രത്തിലേക്ക് എത്തിയപ്പോൾ ഒടുവിൽ ക്ഷണം സ്വീകരിക്കുകയായിരുന്നുവെന്നും സൂര്യ പറഞ്ഞു. നസ്രിയയിലെ അഭിനേത്രിയെ തനിക്ക് ഏറെ ഇഷ്ടമാണെന്ന് സൂര്യ വ്യക്തമാക്കി. നസ്രിയയുടെ ആത്മവിശ്വാസം, കൃത്യത, സീനുകൾക്ക് മുൻപുള്ള അർപ്പണബോധം എന്നിവയെല്ലാം അഭിനന്ദനീയമാണ്. നസ്രിയ ഒരു യഥാർത്ഥ ‘നാച്ചുറൽ സ്റ്റാർ’ ആണെന്നും, ചിത്രത്തിലെ ‘മായ’ എന്ന കഥാപാത്രത്തെ അവർ ഏറെ മനോഹരമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സിനിമയിലെ സംഘട്ടന രംഗങ്ങൾക്കായി നസ്രിയ എടുത്ത കഠിനാധ്വാനത്തെയും ഇത്രയും വർഷങ്ങൾക്ക് ശേഷവും താരം നിലനിർത്തുന്ന എനർജിയെയും സൂര്യ പ്രശംസിച്ചു. 12 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ എന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. യുവതാരം നസ്‌ലിൻ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. Content Highlights:Tamil superstar Suriya revealed that actress Nazriya Nazim had turned down offers to play the female lead on three separate occasions. Suriya shared this detail during the promotional event for his latest film, ‘Seen’, with Nazriya herself present in the audience. Post navigation അടൂര്‍ പോലീസ് സ്റ്റേഷനിലെ അതിക്രമം; ഒരാള്‍ അറസ്റ്റില്‍ പ്രശസ്ത സ്പോര്‍ട്സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു