k jayakumar6

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കെ ജയകുമാര്‍. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കാലാവധി പൂര്‍ത്തിയാക്കുമെന്ന് കെ ജയകുമാര്‍ പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.

ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനുമായുള്ള വിഷയങ്ങള്‍ പറഞ്ഞുതീര്‍ക്കേണ്ട കാര്യങ്ങള്‍ മാത്രമേയുള്ളൂ. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. വ്യത്യസ്തമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ചിലപ്പോള്‍ നിരാശകള്‍ ഉണ്ടാകുമെന്നും കെ ജയകുമാര്‍ പ്രതികരിച്ചു.

ദേവസ്വം മന്ത്രിയും ബോര്‍ഡുമായി അഭിപ്രായവ്യത്യാസമില്ല. ആശയങ്ങള്‍ കൈമാറിയതില്‍ പ്രശ്‌നമുണ്ടെങ്കില്‍ പറഞ്ഞ് മനസ്സിലാക്കുമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയും വിയോജിപ്പും അറിയിച്ച് മന്ത്രി കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

തിരുവോണ ദിവസം ഒരേ പന്തിയില്‍ രണ്ട് സദ്യ വിളമ്പിയതിനെ എടുത്തു പറഞ്ഞായിരുന്നു അദ്ദേഹം അതൃപ്തി പരസ്യമാക്കിയത്. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയില്ല. എന്നാല്‍, ഗുരുവായൂര്‍, മലബാര്‍ ദേവസ്വങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

By Editor

Leave a Reply

Your email address will not be published. Required fields are marked *