ഇടുക്കി: ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ ഡി.സി.സി അധ്യക്ഷനായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കരുത്തുറ്റ നേതാവാണ് ജോസ് കുറ്റ്യാനി. 1980-ലും 1982-ലും ഇടുക്കി മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം, നിയമസഭയുടെ പെറ്റിഷൻ കമ്മിറ്റി ചെയർമാനായും മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന അദ്ദേഹം, സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഗത്ഭനായിരുന്നു. ദേശീയതലത്തിൽ അടക്കം വിവിധ സഹകരണ പ്രസ്ഥാനങ്ങളുടെ സുപ്രധാന ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. Post navigation കാലാവധി പൂര്‍ത്തിയാക്കും, ദേവസ്വം മന്ത്രിയും ബോര്‍ഡുമായി അഭിപ്രായ വ്യത്യാസമില്ല; രാജി വാര്‍ത്ത തള്ളി കെ ജയകുമാര്‍