തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഡി ജി പിക്ക് കത്ത് നല്‍കി. മുഹമ്മദ് റിയാസിനെതിരെയും എക്സാലോജിക് എം ഡി വീണ ടിക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു. സെക്ഷന്‍ 66/2 പ്രകാരമാണ് ഇ ഡി ഡി ജി പി ക്ക് കത്തയച്ചിരിക്കുന്നത്. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. Post navigation വളഞ്ഞ വഴിയിലൂടെ പാളയം പ്രദീപിനെ പി എ ആക്കാനുള്ള രമ്യയുടെ കത്ത് സ്പീക്കര്‍ മടക്കി പിഎം ശ്രീയിൽ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; പദ്ധതിയില്‍ ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതു സര്‍ക്കാര്‍ എന്ന് മന്ത്രി എന്‍ ഷംസുദ്ദീന്