cheranellur accident bhadra keerthy

കൊച്ചി: ചേരാനെല്ലൂരില്‍ 56കാരനായി ജയബാലകൃഷ്ണന്റെ ജീവനെടുത്ത വാഹനാപകടത്തില്‍ വാഹനം ഓടിച്ച 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അപകടത്തിന് കാരണം അശ്രദ്ധയല്ലെന്നും മനുഷ്യ ജീവന് വില കല്‍പിക്കാത്ത മനോഭാവമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഭദ്രകീര്‍ത്തി ഹരജിയില്‍ പറയുന്നു. കുട്ടിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജൂഡിഷ്യല്‍ ഓഫീസറാണെന്നും ഇതുകൊണ്ട് തെളിവ് നശിപ്പിക്കപ്പെടുമെന്നും ഹരജിയിലുണ്ട്. അപകടമുണ്ടായതിന് ശേഷം പൊലീസിന് സംഭവിച്ച വീഴ്ചകളും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് പ്രതിയെ ഒബ്സെര്‍വഷന്‍ ഹോമില്‍ അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇരയുടെ അവകാശം പരിഗണിക്കണം.

ഒക്ടോബര്‍ 25-നാണ് ചേരാനെല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണന്‍ മരിക്കുന്നത്.പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും നല്‍കിയ അപ്പീല്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളുകയും, കുട്ടി ജാമ്യത്തില്‍ തുടരാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതേ സമയം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പാലിക്കാതെയും മറ്റും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ പോലീസിനെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Content Highlights: Bhadrakeerthi, daughter of Jayabalakrishnan who died in the Cheranalloor car crash, filed a petition in the High Court to revoke the minor’s bail. She alleged severe police lapses and cited the accused father’s judicial influence. The victim’s family demands sending the minor to an observation home.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *