തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയറ്റിനു മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തെ നേരിട്ട് പോലീസ്. സമര പന്തല്‍ പൊളിച്ചു നീക്കിയ പോലീസ് നിരാഹാരമിരിക്കുന്ന സമര സമിതി കണ്‍വീനര്‍ വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഈസമയം കുറച്ച് സമരക്കാര്‍ മാത്രമാണ് പന്തലില്‍ ഉണ്ടായിരുന്നത്. സമരപ്പന്തല്‍ പൊളിച്ചുമാറ്റി മുഴുവന്‍ സാമഗ്രികളും ലോറിയിലാക്കി പോലീസ് കൊണ്ടുപോകുകയായിരുന്നു. ബുധനാഴ് രാത്രി ഒന്‍പതരയോടെയാണ് വന്‍ പോലീസ് സംഘം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തിയത്. തുടര്‍ന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് വളര്‍മതിയെ സമരപ്പന്തലില്‍ നിന്നും ആംബുലന്‍സിലേക്ക് കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവം അറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സമര പന്തല്‍ പൊളിക്കുന്നത് ഇവര്‍ തടഞ്ഞുവെങ്കിലും പോലീസ് അതിവേഗം സമര പന്തല്‍ പൊളിച്ചു നീക്കുകയായിരുന്നു. അതേസമയം സമരപ്പന്തല്‍ ഡിവൈഎഫ്ഐ പുനഃസ്ഥാപിക്കുകയും സമരക്കാര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. പലയിടത്തും കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ബോര്‍ഡുകള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു.പ്രതിഷേധ മാര്‍ച്ച് ഇപ്പോഴും തുടരുകയാണ് Content Highlights: Police demolished the LPST rank holders strike pandal in front of the Secretariat in Thiruvananthapuram. Fasting convener Valarmathi was forcibly shifted to the hospital by female police officers. DYFI workers arrived at the spot and attempted to block the eviction before police cleared the area. Post navigation ചേരാനെല്ലൂര്‍ വാഹനാപകടം; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭദ്രകീര്ത്തി ഹൈക്കോടതിയില്‍ സ്വന്തം പാര്‍ട്ടിയുടെ സര്ക്കാറിനെതിരായാലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം: പ്രിയങ്ക ഗാന്ധി എംപി