India News ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു; നാല് പേര്‍ക്ക് ഗുരുതര പരുക്ക് September 29, 2026 Editor ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി സതീശന്‍ ആണ് മരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനടുത്തുള്ള താഹിര്‍പുരിലാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കെട്ടിടത്തില്‍ ബേക്കറി ബോര്‍മ്മ നടത്തിവരികയായിരുന്നു സതീശന്‍ വൈകീട്ട് നാലരോയോടെയാണ്…
India News യു പിയിലെ ഗുരുകൃപാ ആശ്രമവാസിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജിതം September 29, 2026 Editor ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വൃന്ദാവനിലെ ഗുരുകൃപാ ആശ്രമവാസിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത. ആശ്രമത്തിലെ മുഖ്യ സന്യാസി സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ത് പ്രേമാനന്ദ് മഹാരാജില്‍ നിന്ന് രണ്ട്…
India News ഗോമാതാവിനെ സംരക്ഷിക്കും, സന്യാസികളെ അപമാനിച്ചാൽ ജയിലിൽ അടയ്ക്കും: സുവേന്ദു അധികാരി September 28, 2026 Editor കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ പശുക്കൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഭഗവത് ഗീത പാരായണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശ്വാസങ്ങളെ പിന്തുടരുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ആരും ഭയപ്പെടേണ്ടതില്ലെന്നും,…
India News ഗ്യാനേഷ് കുമാറിന്റെ രാജി; മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് നടത്താനിരുന്ന കോക്രോച്ച് ജനത പാര്‍ട്ടി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു September 28, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി ഒക്ടോബര്‍ രണ്ടിന് മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് കോക്രോച്ച് ജനത പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു. പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ജയില്‍…
India News എസ്‌ഐആർ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നെന്ന് വിശദീകരണം September 26, 2026 Editor ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയായ എസ്‌ഐആറിനെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ നിലപാട് വ്യക്തമാക്കി കമ്മീഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ശനിയാഴ്ച ന്യൂഡൽഹിയിലെ…
India News ഗ്യാനേഷ് കുമാർ ഉടന്‍ രാജിവെക്കണം; നമ്മുടെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാറാണ്: രാഹുല്‍ ഗാന്ധി September 24, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജി വെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇത് പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ 30 മുതല്‍…
India News മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവയ്ക്കണം; പ്രതിഷേധത്തിന് ഒരുങ്ങി സിജെപി September 24, 2026 Editor ന്യൂഡല്‍ഹി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. ഗ്യാനേഷ് കുമാറിനെ എതിര്‍ക്കുന്നവര്‍ ഒന്നിക്കണമെന്ന് സിജെപി പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. മൂന്ന് ആവശ്യങ്ങള്‍ സിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന്…
Film India News ഇന്ത്യ ജന്മഭൂമി, കർണാടക കർമഭൂമി; ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി അനന്ത് നാഗ് September 22, 2026 Editor ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിന് ഒടുവിൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതികളിലൊന്നായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മുതിർന്ന കന്നഡ നടൻ അനന്ത് നാഗ്. 2024ലെ പുരസ്കാരം ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ രാഷ്ട്രപതി…
Film India News മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; അംഗീകാരം ലഭിക്കുന്നത് നാലാം തവണ September 22, 2026 Editor അഹമ്മദാബാദ്: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി നടന്‍ മമ്മൂട്ടി. നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിയുമായി…
India News സ്കൂൾ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്നാട് സർക്കാർ; കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ് September 22, 2026 Editor ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം സമയം പങ്കിട്ട് മുഖ്യമന്ത്രി വിജയ്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ആഹാരം വിളമ്പി നൽകിയ അദ്ദേഹം, അവർക്കൊപ്പമിരുന്ന് വിശേഷങ്ങൾ ചോദിച്ച് അറിയുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഉദ്ഘാടനത്തിന്…