ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം സമയം പങ്കിട്ട് മുഖ്യമന്ത്രി വിജയ്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ആഹാരം വിളമ്പി നൽകിയ അദ്ദേഹം, അവർക്കൊപ്പമിരുന്ന് വിശേഷങ്ങൾ ചോദിച്ച് അറിയുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഉദ്ഘാടനത്തിന് ശേഷം വിദ്യാലയത്തിലെ ക്ലാസ് മുറികളും അദ്ദേഹം സന്ദർശിച്ചു. 6 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. പെരുന്തലൈവർ കാമരാജർ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ ഈ വിപുലീകരണത്തിലൂടെ ഏകദേശം 15.30 ലക്ഷം വിദ്യാർഥികൾക്ക് കൂടി ആഹാരം ലഭിക്കും. സംസ്ഥാനത്തെ 15,454 സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിപുലീകരണത്തിനായി തമിഴ്നാട് സർക്കാർ 217.63 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ-പോഷകാഹാര നിലവാരം ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. Post navigation മുട്ടില്‍ മരംമുറി കേസ്: വിചാരണ ഒരുമിച്ച് നടത്താന്‍ സുപ്രീം കോടതി അനുമതി മോദി-ഇ ഡി-വി ഡി എല്ലാം കൂടി ചേര്‍ന്ന് കേരളത്തിൽ സംഘ്പരിവാറിന്റെ ബി ടീം ഭരണം നടത്തുന്നു: എം വി ഗോവിന്ദന്