ചേർത്തല: കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ഡാകിന്യാസനത്തിൽ നിന്നും പുറത്തിറക്കിയ അത്ഭുത ശക്തിയുള്ള ‘ഡാകിനി കുരുമുളക് പപ്പടം’ ആത്മീയ ഉത്പന്നങ്ങളുടെ വിപണി കീഴടക്കുന്നു. പപ്പടം നേരിട്ടും ഓൺലൈൻ ആയും ലഭിക്കും. മാർ ഗൊണോറിയസ് തൃതീയൻ തിരുമേനി വെഞ്ചരിച്ചു ശക്തി പകർന്ന ഈ പപ്പടത്തിൽ സാധാരണ മുളക് പപ്പടത്തിൽ നിന്നും വ്യത്യസ്തമായി കുരുമുളകാണ് ഉപയോഗിച്ചിട്ടുള്ളത്. പപ്പടത്തിന് നടുക്ക് മായാവിയുടെ തിരുരൂപം കുരുമുളകിലാണ് ആലേഖനം ചെയ്തിട്ടുള്ളത്. നിങ്ങൾ ഇനി ശത്രുസംഹാര പൂജ നടത്താനോ മറ്റേതെങ്കിലും ആസനത്തിലോ പോയി കാശുകളയേണ്ടതില്ല. നിങ്ങളുടെ ഏതു ശത്രുവും നശിച്ച് നാറാണക്കല്ലെടുത്ത് പോകാൻ ചെയേണ്ടത് ഇത്രമാത്രം, ‘ഡാകിനി കുരുമുളക് പപ്പടം’ വാങ്ങി പന്ത്രണ്ട് വെള്ളിയാഴ്ച നട്ടുച്ചയ്ക്ക് വെളിച്ചെണ്ണയിൽ കാച്ചണം (പാമോയിൽ, സൺ ഫ്ളവർ ഓയിൽ തുടങ്ങിയവയിൽ കാച്ചിയാൽ ഉദ്ദിഷ്ടകാര്യം നടക്കില്ല. തിന്നുമ്പോൾ ടേസ്റ്റും കുറയും) എന്നിട്ട് പതിവ് പോലെ ഉച്ചയൂണിന് ഇരിക്കുമ്പോൾ പപ്പടം എടുത്ത് മായാവിയെ വാഴ്ത്തി സ്തുതിച്ച് പ്ളേറ്റിൽ വെച്ച ശേഷം ശത്രുവിനെ മനസിൽ വിചാരിച്ച് ശക്തിയായി പൊടിക്കണം. വാഴ്ത്താനും സ്തുതിക്കാനുമുള്ള പ്രാർത്ഥനാ ശ്ലോകങ്ങൾ പപ്പടത്തിൻറെ പാക്കറ്റിൽ പ്രിൻറ് ചെയ്ത് ചേർത്തിട്ടുണ്ട്. ഇത്തരത്തിൽ 12 വെള്ളിയാഴ്ച ചെയ്താൽ നിങ്ങളുടെ ഏതു ശത്രുവും കുത്തുപാള എടുക്കും! എന്നാണ് മായാവിസ്റ്റുകൾ അവകാശപ്പെടുന്നത്. ബിപി ഉള്ളവർ മരുന്ന് കഴിക്കാതെ പപ്പടം സ്ഥിരം തിന്നരുത് ഫലം തിരിച്ചടിക്കും എന്നും ഡാകിന്യാസനം അധികൃതർ പറഞ്ഞു. മറ്റ് ചില ആസനക്കാരുടെ ഉപ്പ് തിന്ന് പല ബിപി ഉള്ളവർക്കും സ്ട്രോക്ക് വന്ന് ആശുപത്രിയിൽ ആകുന്നവരുടെ എണ്ണം ആലപ്പുഴജില്ലയിൽ വർദ്ദിച്ചുവരുന്നതിനാലുള്ള നിയമപരമായ മുന്നറിയിപ്പാണ് ഇതെന്ന് അവർ കൂട്ടിച്ചേർത്തു. ഇതുകൂടാതെ അത്ഭുത ശക്തിയുള്ള ഡാകിനി ഉപ്പ്, മുളക്, മല്ലി, ഉള്ളി, വെളിച്ചെണ്ണ തുടങ്ങിയവയും ഡാകിനി ആസനത്തിൽ നിന്നും ലഭ്യമാണ്. ഇന്ന് മുതൽ ഒരാഴ്ചക്കാലത്തേയ്ക്ക് മാർഗോണോറിയസ് തിരുമേനിക്ക് ഡാകിനീ മാതാവ് പ്രത്യക്ഷീകരണം നടത്തിയപ്പോൾ മുറിച്ചുനൽകിയ തിരുശേഷിപ്പായ തിരുമുടി ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് മുടിവെള്ളം കുടിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡാകിനി മാതാവിൻറെ അത്ഭുത മുടിവെള്ളം ബോട്ടിലുകളിലാക്കി വിൽപ്പനയ്ക്ക് എത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് ഡാകിന്യാസനം അധികൃതർ പറഞ്ഞു. അഖില ലോക മായാവിസ്റ്റ് തിരുസഭ മദ്യകരള മഹാ ഇടവകയുടെ നിത്യാരാധനാ കേന്ദ്രവും വിശുദ്ധ ബാലരമ റിസർച്ച് സെന്ററുമാണ് ഡാകിന്യാസനം. കുട്ടൂസൻ തോറ്റാലും ഡാകിനി ജയിക്കും എന്നാണവർ പറയുന്നത്. Content Highlights: The miraculous ‘Dakini Black Pepper Papad,’ launched from Dakinyasanam on September 5th, is taking the spiritual products market by storm. These papads are available for purchase both directly and online. Unlike ordinary chili papads, this variety—blessed and empowered by Mar Honorius III—is made using black pepper. The sacred image of Mayavi is intricately depicted at the center of the papad using black pepper. Post navigation ആറ് മാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കും സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവം; ഒളിവിലായിരുന്ന പോലീസുകാരന് പിടിയില്‍