cherthala marriage fraud

ചേർത്തല: വിവാഹം കഴിച്ചും വിവാഹ വാഗ്‌ദാനം നൽകിയും സ്ത്രീകളെ കബളിപ്പിച്ച് സ്വർണവും പണവും കവർന്ന കേസിൽ നാൽപ്പത്തഞ്ചുകാരൻ പിടിയിൽ. നൂറോളം സ്ത്രീകളെ പറ്റിച്ചതായാണ് പോലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായത്. ഇതോടെ, പോലീസ് പ്രത്യേക അന്വേഷണത്തിനു നടപടി തുടങ്ങി. വയനാട് മാനന്തവാടി അന്തിക്കാംപൊയിൽ ഭാഗത്ത് വെള്ളറ ചെന്നിക്കര വീട്ടിൽ ബിജു ആന്റണി(45)യെയാണ് ചേർത്തല പോലീസ് വയനാട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. സുൽത്താൻബത്തേരിയിൽ ഇയാൾക്കു ഭാര്യയും മകളുമുണ്ട്.

​2020-ൽ ചേർത്തല വയലാറിൽ രമ്യയെന്ന യുവതിയെ വിവാഹം കഴിച്ച് മൂന്നുദിവസത്തിനുശേഷം അപ്രത്യക്ഷനായി. ഹോട്ടൽ തുടങ്ങാമെന്ന പേരിൽ 30,000 രൂപ വാങ്ങിയശേഷം അലമാരയിൽ നിന്ന് ഏഴുപവൻ സ്വർണം കവർന്നാണ് കടന്നുകളഞ്ഞത്. രമ്യയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ്, ആറുവർഷത്തിനു ശേഷമാണ് ഇയാളെ പിടികൂടിയത്.

​ഇയാൾ കൊടുത്ത വിവാഹപ്പരസ്യം കണ്ടു പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയെ ബലാത്സംഗം ചെയ്തതിനും കേസുണ്ട്. കർണാടകയിലെ ഹൊസക്കടിയിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തശേഷം മൂന്നരപ്പവൻ സ്വർണവുമായി കടന്നതിന് മഞ്ചേശ്വരം സ്റ്റേഷനിലാണ് ആ കേസ്. പലയിടങ്ങളിലും സമാനതട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിലും പലരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നാണു വിവരം.

​ഡോക്ടറാണെന്നു പറഞ്ഞ് വിവാഹപ്പരസ്യം നൽകി യുവതികളെ പരിചയപ്പെട്ട ശേഷം അവരെ ചതിച്ച് സ്വർണാഭരണങ്ങൾ കവരുന്നതാണു രീതി. ആശുപത്രിയും ഹോട്ടലും മറ്റും തുടങ്ങാമെന്നു പറഞ്ഞാണ് കബളിപ്പിക്കൽ. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ സ്വർണം കട്ട കേസിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിലും തടവ് അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

​രാജേഷ്, സുരേഷ്, ആന്റണി എന്നിങ്ങനെ പലയിടത്തും പല പേരിലാണ് ബിജു എത്തുക. ഡോക്ടറായും എൻജിനീയറായും പാചകക്കാരനായും പരിചയപ്പെടും. തട്ടിപ്പുരീതികളിലും വൈവിധ്യമുണ്ട്. മഞ്ചേരിയിൽ രാജേഷ് എന്ന പേരിൽ യുവതിയെ കബളിപ്പിച്ചു കടന്ന് നാലുവർഷത്തിനുശേഷം ചേർത്തല വയലാറിലെത്തിയപ്പോൾ സുരേഷായി മാറിയെന്ന് പോലീസ് പറഞ്ഞു. കൃത്യമായ ഇടവേളകളിൽ സുൽത്താൻബത്തേരിയിലെ വീട്ടിലെത്താറുണ്ടെന്നും പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. ഇയാൾ പിടിയിലായതോടെ കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്. പല സ്ത്രീകളിൽനിന്നായി കോടികളുടെ സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ​ചേർത്തല ഡിവൈ.എസ്.പി. എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു പ്രതിയെ പിടിച്ചത്.

Content Highlights: ​A 45-year-old man has been arrested for swindling women out of gold and money by either marrying them or promising marriage. Police interrogation revealed that he had deceived around a hundred women; consequently, the police have initiated a special investigation. Biju Antony (45), hailing from Vellara Chennikkara House in the Anthikampoyil area of ​​Mananthavady, Wayanad, was arrested by the Cherthala police in Wayanad.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *