കൊച്ചി: സംസ്ഥാന സർക്കാരിന്റെ സരൾ ബില്ലിനെതിരെയും ക്രമസമാധാന തകർച്ചയ്ക്കെതിരെയും കടുത്ത വിമർശനവുമായി പി. രാജീവ്. പുതിയ സരൾ ബില്ല് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ സങ്കീർണ്ണമാക്കുകയെ ഉള്ളൂവെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജി. സുധാകരനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം പങ്കുവെച്ച ആശങ്കകൾ വളരെ ഗൗരവമുള്ളതാണെന്നും, എം.എസ്.എം.ഇകൾക്ക് നൽകിയിരുന്ന സംരക്ഷണം ഇല്ലാതാക്കുന്നതാണ് പുതിയ നിയമമെന്നും പി. രാജീവ് തുറന്നടിച്ചു. എല്ലാ രേഖകളുമായി വന്നാൽ ഏഴ് ദിവസത്തിനകം അംഗീകാരം നൽകുന്ന നിലവിലെ മികച്ച നിയമങ്ങൾ പോലും പരിശോധിക്കാതെയാണ് സർക്കാർ പുതിയ ബില്ലിലേക്ക് കടന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി നുണപ്രചാരണത്തിൽ അസാധാരണ സിദ്ധിയുള്ള ആളാണെന്നും, ബി.എം.ഡബ്ല്യു കേരളം വിട്ടുപോയി എന്ന പ്രചാരണം ഇതിന് ഉദാഹരണമാണെന്നും വിമർശിച്ച രാജീവ്, അദ്ദേഹം ഇപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്നാണ് സംസാരിക്കുന്നതെന്നും പരിഹസിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ തൊണ്ടിമുതലായ എം.ഡി.എം.എ മോഷ്ടിച്ച സംഭവത്തിലും അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കേരളത്തിലെ ചില പൊലീസ് സ്റ്റേഷനുകൾ കോൺഗ്രസും ചിലത് ലീഗും ഭരിക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം കളിയാക്കി. ഒരുവശത്ത് ‘തൂഫാൻ’ എന്ന പേരിൽ മയക്കുമരുന്ന് വേട്ട നടക്കുമ്പോൾ മറുവശത്ത് ഉദ്യോഗസ്ഥർ തന്നെ അത് മോഷ്ടിച്ചു ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. പി.എസ്.സി ചെയർമാൻ മാർക്ക് അധികം നൽകിയെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയ രാജീവ്, പരിശോധനയിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും കൂട്ടിച്ചേർത്തു. എന്നാൽ നിലവിൽ നടക്കുന്നത് പി.എസ്.സിയെ തകർത്ത് സ്ഥാപനം കോൺഗ്രസും ബി.ജെ.പിയും വീതിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Content Highlights: P. Rajeev has leveled sharp criticism against the state government’s ‘Saral Bill’ and the breakdown of law and order. Speaking to the media in Kochi, he stated that the new ‘Saral Bill’ would only complicate the industry-friendly environment. Post navigation വൈദ്യുതി പ്രതിസന്ധിക്ക് കാരണം അസാധാരണ ഉപയോഗം; പരിഹരിക്കാൻ ശ്രമം തുടരുന്നതായി മന്ത്രി സണ്ണി ജോസഫ്