തിരുവനന്തപുരം: കിഫ്ബിയിലെ വിജിലൻസ് അന്വേഷണ പ്രഖ്യാപനത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.ഐ.എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിജിലൻസും ചേർന്ന് തങ്ങളെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും ഇത്തരം ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കിഫ്ബിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്കും യു.ഡി.എഫിനും ഇത് സംബന്ധിച്ച വിഷയങ്ങൾ നിയമസഭയിൽ തുറന്നുചർച്ച ചെയ്യാൻ പോലും ധൈര്യമില്ലെന്നും തോമസ് ഐസക് ആരോപിച്ചു. കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ നടപ്പാക്കിയ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ അടിയന്തര വിജിലൻസ് അന്വേഷണം നടത്താൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ പ്രധാന വാദം. സുധാ പിള്ള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തെച്ചൊല്ലി കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിയമസഭയിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടന്നുവരുന്നത്. അതേസമയം, കണ്ണൂർ ജില്ലയിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അന്യായമായി യാതൊന്നും നടന്നിട്ടില്ലെന്നും നടപടികളെല്ലാം പൂർണ്ണമായും സുതാര്യമായിരുന്നുവെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ സഭയിൽ വ്യക്തത വരുത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതോടെ ഭരണ-പ്രതിപക്ഷ പോര് കൂടുതൽ കടുക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. Content Highlights: CPI(M) leader and former Finance Minister Dr. T. M. Thomas Isaac stated that the announcement of a Vigilance probe into KIIFB would be countered politically. Speaking to the media, he alleged that the Enforcement Directorate and the Vigilance department are attempting to hound them, and added that such scare tactics will not succeed in intimidating them. Post navigation നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞതെന്ന് സംശയം; അന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പള വർധന ബിൽ പാസാക്കി; ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല