തിരുവനന്തപുരം: മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും പെൻഷനും വർധിപ്പിക്കുന്ന ബില്ലുകൾ നിയമസഭ പാസാക്കി. ബില്ലുകളെ പ്രതിപക്ഷം എതിർത്തില്ല. നടപടികൾ പൂർത്തിയാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. എം എൽ എമാരുടെ ശമ്പളം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായും ഉയർത്താനാണ് തീരുമാനം. എം എൽ എമാരുടെ പെൻഷൻ വർധിപ്പിക്കുന്നതിനുള്ള ബില്ലും സഭ പാസാക്കി. 2018ലാണ് എം എൽ എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവൻസുകളും അവസാനമായി പരിഷ്കരിച്ചതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭാ അംഗങ്ങളെന്ന നിലയിൽ ശമ്പളപ്രശ്നങ്ങൾ തുറന്നുപറയാൻ എം എൽ എമാർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും പലരും വ്യക്തിപരമായി വിഷമങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളപരിഷ്കരണം നടപ്പാക്കിയ സർക്കാരിനെ സ്പീക്കർ അഭിനന്ദിച്ചു. എം എൽ എമാർക്ക് ഒരു പേഴ്സണൽ അസിസ്റ്റന്റിനെക്കൂടി അനുവദിക്കണമെന്നും സ്പീക്കർ അഭ്യർഥിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് ശമ്പളപരിഷ്കരണത്തിന് തീരുമാനമെടുത്തത്. 2022ൽ ശമ്പളപരിഷ്കരണത്തിന് ശുപാർശ ലഭിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നടപ്പാക്കിയിരുന്നില്ല. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒരുപോലെ ശമ്പളവർധന ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ നടപടി. മണ്ഡല അലവൻസ്, ടെലിഫോൺ അലവൻസ്, യാത്രാ അലവൻസ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് എംഎൽഎമാരുടെ ആകെ ശമ്പളത്തിൽ ഉൾപ്പെടുന്നത്. Content Highlights: The Kerala Assembly passed bills raising salaries and pensions for Ministers and MLAs. MLA salaries increase to Rs 98,000 and Ministers’ to Rs 1.33 lakh. Speaker Thiruvanchoor Radhakrishnan noted the last revision was in 2018, thanking the government as the Assembly adjourned sine die. Post navigation ‘ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട’; കിഫ്ബി വിജിലൻസ് അന്വേഷണത്തെ രാഷ്ട്രീയമായി നേരിടും: ഡോ. തോമസ് ഐസക്