g sudhakaran assembly

തിരുവനന്തപുരം: സർക്കാരിന്റെ ‘സരൾ ബില്ലി’നെതിരെ രൂക്ഷമായ വിമർശനവുമായി ജി. സുധാകരൻ രംഗത്ത്. നിലവിലെ രൂപത്തിൽ ബിൽ നടപ്പിലാക്കിയാൽ സംസ്ഥാനത്തെ കൃഷിഭൂമിയും വനമേഖലയും തണ്ണീർത്തടങ്ങളും തകരുമെന്നും ഗ്രൗണ്ട് വാട്ടർ സംരക്ഷിക്കാനുള്ള പ്രത്യേക കരുതൽ ബില്ലിൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകൃതിക്ക് പ്രശ്നമൊന്നുമുണ്ടാകില്ല എന്ന് ഭരണപക്ഷം വെറുതെ വാക്കാൽ പറഞ്ഞാൽ മാത്രം പോരെന്നും, ആവശ്യമായ സംരക്ഷണ വ്യവസ്ഥകൾ നിയമത്തിൽ തന്നെ എഴുതിവയ്ക്കണമെന്നും സുധാകരൻ നിയമസഭയിൽ തുറന്നടിച്ചു. ഇല്ലെങ്കിൽ ഈ ബിൽ വരാനിരിക്കുന്ന കാലത്ത് സർക്കാരിന് വലിയ ബാധ്യതയായി മാറുമെന്നും, താൻ കുട്ടനാട്ടിൽ നെൽവയൽ സംരക്ഷണത്തിനുവേണ്ടി സമരം ചെയ്ത ആളാണെന്നും ഓർമ്മിപ്പിച്ച സുധാകരൻ ഇത് സാധാരണ ബില്ലല്ലെന്നും സരൾ ബില്ലല്ല മറിച്ച് ‘കരാള ബില്ലാ’ണെന്നും വിശേഷിപ്പിച്ചു.

മുഖ്യമന്ത്രി വിഷയം ശരിക്ക് പഠിച്ചിട്ടില്ലെന്നും, ഈ സർക്കാരിന്റെ കാലത്തുതന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ജി. സുധാകരൻ മുന്നറിയിപ്പ് നൽകി. മന്ത്രിമാർ നൽകുന്ന വാക്കാലുള്ള ഉറപ്പുകൾ വിശ്വസിക്കാൻ കഴിയില്ലെന്നും നിലവിലുള്ള പരിസ്ഥിതി സംരക്ഷണം തുടരുമെന്ന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദ്യമുയർത്തി. നിയമസഭയിൽ ജി. സുധാകരൻ കൊണ്ടുവന്ന ഭേദഗതി നിർദ്ദേശത്തെ ഭരണപക്ഷ അംഗമായ കെ. രാജൻ എം.എൽ.എ പിന്തുണച്ചത് ശ്രദ്ധേയമായി. സുധാകരൻ ചൂണ്ടിക്കാണിച്ചത് തികച്ചും ഗൗരവമുള്ള കാര്യമാണെന്ന് വിലയിരുത്തിയ പ്രതിപക്ഷം സഭയിൽ അദ്ദേഹത്തിന് പിന്തുണയുമായി കൈയുയർത്തുകയും, വോട്ടെടുപ്പിൽ സുധാകരന്റെ ഭേദഗതിയെ അനുകൂലിക്കുകയും ചെയ്തു.

അതേസമയം, സരൾ ബിൽ പാസായാൽ സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾക്ക് ഒരുവിധത്തിലുള്ള കേടുപാടുകളും സംഭവിക്കില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ മറുപടി നൽകി. പദ്ധതികൾക്കായി ഭൂമി വിട്ടുകൊടുക്കണമെന്ന് നിർബന്ധമില്ലെന്നും പ്രകൃതിക്ക് മുൻഗണന നൽകുന്ന തരത്തിലുള്ള ജാഗ്രതയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. നെൽവയലുകളാണെങ്കിൽ അവ നികത്തുന്നത് തടയാൻ ജില്ലാ കളക്ടർമാർക്ക് പൂർണ്ണ അധികാരമുണ്ടാകും. പാരിസ്ഥിതിക കാര്യങ്ങൾ പരിശോധിക്കാതെ ഒരുയിടത്തും വികസനാനുമതി നൽകില്ലെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.

Content Highlights: G. Sudhakaran has come forward with sharp criticism against the government’s ‘Saral Bill.’ He warned that if the bill is implemented in its current form, the state’s agricultural land, forest areas, and wetlands would be destroyed. He further demanded that the bill include specific provisions for the protection of groundwater.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *