ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 1-ന് നടക്കുന്ന ‘ഇന്ത്യ’ മുന്നണിയുടെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. എസ്.ഐ.ആർ നടപടികൾ ജനാധിപത്യപരമായ വലിയ ആശങ്കകളാണ് ഉയർത്തുന്നത് എന്ന് പാർട്ടി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് അവരുടെ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും, അല്ലാതെ സർക്കാരിന് വോട്ടർമാരെ തിരഞ്ഞെടുക്കലല്ലെന്നും സി.ജെ.പി വ്യക്തമാക്കി. “രാജ്യമാണ് ഏറ്റവും പ്രധാനം!” എന്ന് വ്യക്തമാക്കി സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ എക്സിൽ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് പിന്തുണ അറിയിച്ചത്. എസ്.ഐ.ആറിലൂടെ ജനാധിപത്യ തത്വങ്ങൾ അട്ടിമറിക്കപ്പെട്ടതോടെ, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള വിശ്വാസ്യത ഇലക്ഷൻ കമ്മീഷണർക്ക് നഷ്ടമായിട്ടുണ്ടെന്ന് സി.ജെ.പി ആരോപിച്ചു. അതിനാൽ കമ്മീഷന്റെ വിശ്വാസ്യതയും സ്വയംഭരണാധികാരവും തിരികെപ്പിടിക്കാൻ ഗ്യാനേഷ് കുമാറിന്റെ രാജി അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി. അർഹരായ ഓരോ പൗരന്റെയും വോട്ടവകാശം ഉറപ്പുവരുത്താൻ ഇലക്ഷൻ കമ്മീഷൻ ബാധ്യസ്ഥരാണെന്നും, തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നും ആവശ്യപ്പെട്ട പാർട്ടി, രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും പിന്തുണ നൽകുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, റാലിയിൽ അഭിജീത് ദീപ്കെയോ സി.ജെ.പി പ്രതിനിധികളോ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കോൺഗ്രസിന്റെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിൽ ‘ഇന്ത്യ’ മുന്നണിയിലെ വിവിധ കക്ഷി നേതാക്കളും പ്രവർത്തകരും പങ്കാളികളാകും. Content Highlights: The Cockroach Janata Party has extended its support to the ‘INDIA’ alliance’s rally, scheduled for November 1st, which demands the resignation of Chief Election Commissioner Gyanesh Kumar in connection with the special intensive revision of the electoral rolls. Post navigation “എല്ലാത്തിലും രാഷ്ട്രീയം കലർത്തരുത്”; രാഹുൽ ഗാന്ധിയുടെ ‘കളിപ്പാട്ടം’ പരാമർശത്തിന് രൂക്ഷമായ മറുപടിയുമായി നിർമലാ സീതാരാമൻ ദീപാവലി റിലീസായി സൂര്യയുടെ ‘സീൻ’; സെൻസറിംഗ് പൂർത്തിയായി, തീയേറ്ററുകളിലേക്ക് നവംബർ 6-ന്