ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വ്യവസായ-നിയമ വിഷയങ്ങളെ അടിസ്ഥാനരഹിതമായി രാഷ്ട്രീയവത്കരിക്കുന്നതിൽ നിന്നും രാഹുൽ പിന്മാറണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു നിർമലയുടെ പ്രതികരണം. ഇന്ത്യയിലെ വ്യവസായ മേഖല ‘മോദിയുടെയും ഷായുടെയും ‘കളിപ്പാട്ടമല്ലെ’ന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ വ്യവസായ സംരംഭങ്ങളുടെ വിജയങ്ങളെയും നേട്ടങ്ങളെയും നിരന്തരം അധിക്ഷേപിക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്ന് നിർമലാ സീതാരാമൻ തിരിച്ചടിച്ചു. രാജ്യത്ത് അവിശ്വാസവും വിഷലിപ്തമായ അന്തരീക്ഷവും സൃഷ്ടിക്കാൻ വ്യവസായ പ്രമുഖരെ പ്രേരിപ്പിക്കാനാണോ രാഹുൽ ശ്രമിക്കുന്നതെന്നും മന്ത്രി ചോദിച്ചു. പതിറ്റാണ്ടുകളോളം ‘ലൈസൻസ്-ക്വാട്ടാ രാജ്’ നടപ്പാക്കി ഇന്ത്യൻ സംരംഭകരുടെ മനോവീര്യം തകർക്കുകയും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയുമാണ് കോൺഗ്രസ് ചെയ്തത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ വ്യവസായ മേഖലയെ രാജ്യത്തിന്റെ വളർച്ചയുടെ ചാലകശക്തിയായാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വന്തം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ക്രിയാത്മകമായ ചർച്ചകൾക്കാണ് പ്രതിപക്ഷം തയ്യാറാകേണ്ടതെന്നും നീതിന്യായ വ്യവസ്ഥയെ അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും നിർമലാ സീതാരാമൻ കുറ്റപ്പെടുത്തി. ടാറ്റ സൺസിലെ തർക്കങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, “ടാറ്റയെ തകർക്കാൻ ശ്രമം നടക്കുകയാണെന്നും ഇതിനെതിരെ മിണ്ടാൻ വ്യവസായ പ്രമുഖർക്ക് ധൈര്യമില്ലെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ധനമന്ത്രിയുടെ രൂക്ഷമായ പ്രതികരണം വന്നത്. Content Highlights: Union Finance Minister Nirmala Sitharaman has responded to Leader of the Opposition Rahul Gandhi, who leveled sharp criticism against the Central government in the context of internal disputes within the Tata Group. The Finance Minister urged Rahul Gandhi to refrain from baselessly politicizing industrial and legal matters. Post navigation “ഇലക്ഷൻ നടന്നത് ബാലറ്റിൽ, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?” പരിഹാസവുമായി പ്രധാനമന്ത്രി മോദി ‘രാജ്യമാണ് പ്രധാനം’; ഇലക്ഷൻ കമ്മീഷണറുടെ രാജിയാവശ്യപ്പെട്ടുള്ള ‘ഇന്ത്യ’ മുന്നണി റാലിക്ക് സി.ജെ.പി. പിന്തുണ