ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നിയന്ത്രണങ്ങൾ തന്റെ മേഖലയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത് ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും അത് തന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരങ്ങളും പൊലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ നടന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 33-ാം വാർഷികാഘോഷ പരിപാടിക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡൽഹിയിൽ കേന്ദ്രം വിന്യസിച്ചിരുന്നത്. സുരക്ഷ മുൻനിർത്തി 45 മെട്രോ സ്റ്റേഷനുകളും അടച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്റെ സമരത്തെക്കുറിച്ചും ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചാ ആവശ്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സുപ്രീം കോടതിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഇത്തരം വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തുന്നതിന് പകരം ഔദ്യോഗികമായി ഹർജിയുമായി സമീപിക്കുകയാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ചു. എം.പിമാരുടെ കത്ത് ലഭിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച സാധ്യമല്ലാത്ത സാഹചര്യം അവരെ അറിയിച്ചിരുന്നതായും, ഏത് പൗരനും നിയമപരമായ മാർഗ്ഗത്തിലൂടെ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. Content Highlights: Supreme Court Chief Justice Surya Kant stated that police restrictions related to the protests in Delhi do not fall within his domain. He clarified that this is a matter concerning the maintenance of law and order and does not come under his jurisdiction. Post navigation ഹിന്ദി ‘ദൃശ്യം 3’: അജയ് ദേവ്ഗണിനും അണിയറപ്രവർത്തകർക്കും അഭിനന്ദനം! ഫ്രാഞ്ചൈസിക്ക് ഉചിതമായ അന്ത്യമെന്ന് ചിത്രം കണ്ട ശേഷം മോഹൻലാൽ മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടും: എം.എ. ബേബി