pinarayi vijayan3 delhi

ന്യൂഡല്‍ഹി: എസ് ഐ ആര്‍ എവിടെയൊക്കെ നടപ്പാക്കിയോ അവിടെയെല്ലാം സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്ത് 13 കോടി ജനങ്ങള്‍ വോട്ടവകാശമില്ലാത്തവരായി മാറി. രാജ്യം ഭരിക്കുന്ന ബി ജെ പിക്ക് ജനാധിപത്യത്തോടു ബഹുമാനമില്ല. ജനാധിപത്യത്തിനു വേണ്ടിയുള്ള സമരമാണ് നടക്കുന്നത്. ഡല്‍ഹിയല്‍ ഇന്ന് സി ജെ പി നടത്തുന്ന പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് കേരള ഹൗസില്‍ നിന്ന് ജന്തര്‍മന്തറിലേക്കു മാര്‍ച്ച് ചെയ്യുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, വൃന്ദകാരാട്ട്, എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയ നേതാക്കളാണ് ജന്തര്‍ മന്ദറിലേക്കു നീങ്ങിയത്. സി പി എം നേതാക്കളെ കേരളാ ഹൗസില്‍ നിന്നു നീങ്ങിയ ഉടനെ കസ്റ്റഡിയില്‍ എടുത്തു. ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സി.ഐ.ടി.യു. നേതാവ് എളമരം കരീം, സിപിഐ നേതാവ് പ്രകാശ് ബാബു തുടങ്ങിയവരെ സിങ്കു അതിർത്തിക്കടുത്തുള്ള ബുരാരിയിലുമാണ് എത്തിച്ചത്.

മണിക്കൂറുകളോളം നഗരത്തിലൂടെ വട്ടം കറക്കിയ ശേഷമാണ് തങ്ങളെ തടങ്കൽ കേന്ദ്രങ്ങളിൽ എത്തിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. ജയിൽ പോലെ ചെറിയ അറകളുള്ള പൊലീസ് വാഹനങ്ങളിലാണ് തങ്ങളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതെന്ന് പി. രാജീവ് എം.പി പ്രതികരിച്ചു. കേരള ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ബലപ്രയോഗം നടത്തിയതെന്നും ഇതിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സി.ഐ.ടി.യു. നേതാവ് എളമരം കരീം, സിപിഐ നേതാവ് പ്രകാശ് ബാബു തുടങ്ങിയവരെ സിങ്കു അതിർത്തിക്കടുത്തുള്ള ബുരാരിയിലുമാണ് എത്തിച്ചിരിക്കുന്നത്.

മണിക്കൂറുകളോളം നഗരത്തിലൂടെ വട്ടം കറക്കിയ ശേഷമാണ് തങ്ങളെ തടങ്കൽ കേന്ദ്രങ്ങളിൽ എത്തിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. ജയിൽ പോലെ ചെറിയ അറകളുള്ള പൊലീസ് വാഹനങ്ങളിലാണ് തങ്ങളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതെന്ന് പി. രാജീവ് എം.പി പ്രതികരിച്ചു. കേരള ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ബലപ്രയോഗം നടത്തിയതെന്നും ഇതിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ഡൽഹിയിൽ നടക്കുന്നത് ഭരണഘടനയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണെന്നും വോട്ടവകാശം സംരക്ഷിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത യുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. രാജ്യതലസ്ഥാനത്തെ തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ് എൻ.ഡി.എ സർക്കാരെന്നും, ഏകാധിപത്യത്തിന്റെ കോട്ടകളെ തകർത്തെറിയുന്നത് ഇതേ ജനസഞ്ചയമാണെന്ന് ആർ.എസ്.എസ് നയിക്കുന്ന കേന്ദ്ര ഭരണകൂടം മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണകൂട ഭീകരതയുടെ ലാത്തിക്കും കണ്ണീർവാതകത്തിനും മുന്നിൽ ഒരിക്കലും മുട്ടുമടക്കിയിട്ടില്ലാത്ത പോരാട്ടങ്ങളുടെ മണ്ണാണ് ഇതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അടിച്ചമർത്താൻ ശ്രമിക്കുംതോറും ഈ പോരാട്ടവീറ് പത്തിരട്ടിയായി ആളിപ്പടരുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനയെയും ജനങ്ങളുടെ പരമാധികാരത്തെയും സംരക്ഷിക്കാനുള്ള ഈ അതിജീവന പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് ഒരു ഇടതുപക്ഷ പ്രവർത്തകൻ എന്ന നിലയിൽ ഏറെ അഭിമാനകരമാണെന്നും ഈ പോരാട്ടം ശക്തമായി തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Content Highlights: Opposition Leader Pinarayi Vijayan stated that wherever the SIRA has been implemented, the people’s right to elect their government has been subverted. Across the country, 13 crore people have been deprived of their voting rights. The ruling BJP has no respect for democracy; the ongoing struggle is one for democracy.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *