Sat. May 16th, 2026

കോഴിക്കോട്: മുക്കം നഗരസഭയില്‍ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച് പരുക്കേല്‍പ്പിച്ചു. റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം.

വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട് ഓഫീസില്‍ എത്തിയതായിരുന്നു സ്ത്രീ. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു.

ഓഫീസിലെ ഫയലുകള്‍ ഇവര്‍ വലിച്ചെറിയുകയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *