Fri. Apr 17th, 2026

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോയ അഗ്നിരക്ഷാവാഹനത്തിന് വഴിമുടക്കിയ കാറുടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെയാണ് നടപടി. അഞ്ചു ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10:30-ഓടെ ആലപ്പുഴയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി അതിവേഗം വന്ന ഫയര്‍ഫോഴ്‌സ് യൂണിറ്റിനെയാണ് കാര്‍ തടസ്സപ്പെടുത്തിയത്. ചേര്‍ത്തലയ്ക്കും പട്ടണക്കാടിനും ഇടയിലുള്ള സര്‍വീസ് റോഡില്‍ വെച്ച് പലതവണ സൈറണ്‍ മുഴക്കിയിട്ടും കാര്‍ വഴിമാറിക്കൊടുക്കാന്‍ തയ്യാറായില്ല.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും എമര്‍ജന്‍സി വാഹനത്തിന്റെ വഴി തടസ്സപ്പെടുത്തിയതിനും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് കേസ്. സുജിത്തിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ആലപ്പുഴ എസ്എച്ച്ഒ നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *