police brutuality varjala

തിരുവനന്തപുരം: വര്‍ക്കലയില്‍ 17 വയസ്സുകാരനെ പോലീസ് മര്‍ദ്ദിച്ചെന്ന പരാതി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എ സ്പി അന്വേഷിക്കും. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമായിരിക്കും തുടര്‍ നടപടി.

എന്നാല്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് വര്‍ക്കല പോലീസിന്റെ വിശദീകരണം. ആരോപണം അടിസ്ഥാനരഹിതമെന്നാണ് വര്‍ക്കല പോലീസ് ആവര്‍ത്തിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും പോലീസ് പറഞ്ഞു. കുട്ടിയെ ഹോട്ടലില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുക മാത്രമാണ് ചെയ്തതെന്നും കുട്ടിയുടെ കാലിന് പരുക്കൊന്നും സംഭവിച്ചിട്ടില്ലെന്നും വര്‍ക്കല പോലീസ് വിശദീകരിച്ചു.

അടിപിടി കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചെത്തിയ പ്രതിയുമായി 17കാരന്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന സംശയത്തിലായിരുന്നു മര്‍ദ്ദനം എന്നാണ് പരാതി. ശരീരമാകെ മര്‍ദനമേറ്റപാടുകളുണ്ട്. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ കള്ള കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് 17കാരന്‍ പറഞ്ഞു. ജീപ്പില്‍വെച്ച് എസ്ഐ മുഖത്തടിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോള്‍ രക്തം ഛര്‍ദിച്ചെന്നും പരാതിയില്‍ പറഞ്ഞു.

സംഭവത്തില്‍ വര്‍ക്കല എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് ഡിവൈ എസ് പിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.

Content Highlights: Special Branch DySP will investigate the alleged police assault on a 17-year-old in Varkala following District Police Chief orders. The victim complained of severe beatings and threats by Varkala SI and officers. However, Varkala police denied all allegations and cited CCTV footage as evidence.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *