Tag: VD Satheesan

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചെലവാക്കിയത് ചിപ്‌സണ്‍ ഏവിയേഷനെന്ന് രേഖകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ സ്വകാര്യ ചാര്‍ട്ടേഡ് വിമാനയാത്ര സ്പോണ്‍സര്‍ ചെയ്തത് ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്സണ്‍ ഏവിയേഷനാണെന്ന് രേഖകള്‍. ജിഎസ്ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപയാണ് യാത്രയ്ക്കായി കമ്പനി നല്‍കിയതെന്നാണ് ഇന്‍വോയ്സ് രേഖകള്‍ വ്യക്തമാക്കുന്നത്. കര്‍ണാടക…

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരുള്ള ശശിധരന്‍ കര്‍ത്തയുടെ ഡയറി ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടു

തിരുവനന്തപുരം: സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജാണ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപ സതീശന്‍ വാങ്ങിയെന്നാണ് ഡയറിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.…

മുഖ്യമന്ത്രി വിഡി സതീശൻ അതിസമ്പന്നരുടെ കളിപ്പാവ; കോണ്‍ഗ്രസുകാരെപ്പോലും ലജ്ജിപ്പിക്കുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം: പേരുവെളിപ്പെടുത്താന്‍ സാധിക്കാത്ത വിധം അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മുഖ്യമന്ത്രി വി ഡി സതീശന്‍ മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വിമാനത്തിലും ഹെലികോപ്റ്ററിലും സഞ്ചരിക്കുന്നത് അഭിമാനമായി കാണുന്ന മുഖ്യമന്ത്രി പ്രബുദ്ധ കേരളത്തെ…

ഞാൻ ഇനിയും പോകും; വിമാന യാത്രയ്ക്ക് പണം മുടക്കിയത് ആരെന്ന് പറയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. യാത്ര സർക്കാർ ചെലവിലല്ല നടത്തിയതെന്നും, വിമാനത്തിന്റെ ചെലവ് വഹിച്ചത് ആരാണെന്ന് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വലിയ…

പിഎം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും കണ്ട അതേ വ്യഗ്രത തന്നെയാണ് ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും ഉള്ളത്: പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പി എം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉള്‍പ്പെടെ കണ്ട അതേ വ്യഗ്രതയാണ് മുഖ്യമന്ത്രിക്ക് ലേബര്‍ കോഡ് വിഷയത്തിലും ഉള്ളതെന്ന്…

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാനാകില്ല; സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേ സമയം, തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലുമായിരിക്കും ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലേബര്‍…

മുസ്ലിം ലീഗ് യഥാര്‍ത്ഥത്തില്‍ ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പി ജയരാജൻ

കണ്ണൂര്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയതില്‍ ഏറെ സന്തോഷിക്കുന്നത് സംഘപരിവാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി ജയരാജന്‍. കേരളത്തില്‍ സംഘപരിവാറിന് വേരുറപ്പിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും ചുവപ്പുപരവതാനി വിരിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള…

മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ച കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ആന്റോ അഗസ്റ്റിന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വ്യാജ വിവാഹ ആരോപണ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. ജാമ്യഹരജി ഈ മാസം 23-ന് കോടതി പരിഗണിക്കും.…

മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസില്‍ നിലനില്‍ക്കുന്നത് പിതൃ മേധാവിത്വത്തിന്റെ അജയ്യത: ഡോ. ജെ ദേവിക

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസില്‍ നിലനില്‍ക്കുന്നത് പിതൃ മേധാവിത്വത്തിന്റെ അജയ്യതയാണെന്ന് എഴുത്തുകാരിയും ചിന്തകയും ഗവേഷകയുമായ ജെ ദേവിക. മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയതിന്റെ ദുരനുഭവം പങ്കുവെച്ചുകൊണ്ട് വി ഡി സതീശന് അയച്ച തുറന്ന കത്തിലാണ് അവരുടെ കുറ്റപ്പെടുത്തല്‍. തുറന്ന കത്തിന്റെ…

മുഖ്യമന്ത്രി വിഡി സതീശൻറെ രണ്ടാംവിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ…