rahul gandhi 1 8

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ഗുരുതരമായ ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8-ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് കേസ് എടുക്കാൻ ഉത്തരവിടണമെന്നും ഖാർഗെയ്ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്നും ദളിത് വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങളുടെ വലിയൊരു യാഥാർത്ഥ്യമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും, ഖാർഗെ പങ്കെടുത്ത റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയൊരു ക്രിമിനൽ കുറ്റമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും ഇപ്പോഴും ദളിത് വിവേചനം തുടരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയ മൈതാനം ശുദ്ധികലശം ചെയ്തു. രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തില്‍ പോയാല്‍ ശുദ്ധികലശം നടത്തുകയും ചെയ്യുന്നു. ഇതിനു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാലയങ്ങളില്‍, ചായക്കടയില്‍, കല്യാണത്തില്‍, കുടിവെള്ളത്തില്‍ എല്ലായിടത്തും വിവേചനം നിലനില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നു. ഇത് കുറ്റകരമാണ്. ദലിതര്‍ കയറിയ സ്ഥലങ്ങളില്‍ ശുദ്ധീകരണം നടത്തിയത് ബിജെപി ആര്‍എസ്എസുകാരാണ്. അവര്‍ക്കും ബഹുമാനം വേണമെന്നത് ഇരുവിഭാഗങ്ങളും ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഖര്‍ഗെയ്ക്ക് എതിരെയുണ്ടായ നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചില്ലെന്ന് ഖര്‍ഗെ പറഞ്ഞിട്ടില്ല. ചില ആളുകള്‍ പിന്തുണച്ചില്ല എന്ന് മാത്രമാണ് പറഞ്ഞത്. താന്‍ ഖര്‍ഗയെ പിന്തുണച്ചിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഖര്‍ഗെയുടെ മാത്രം കാര്യമല്ല ഇത്. മുതിര്‍ന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രിയുടെ പ്രത്യശാസ്ത്രത്തിന്റെ പ്രതിഫലനമാണിത്. ഖര്‍ഗെയുടെ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇല്ല. ഇപ്പോള്‍ ഖര്‍ഗെയുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, സോണിയ ഗാന്ധിയുടെ പുസ്തക വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

By Editor

Leave a Reply

Your email address will not be published. Required fields are marked *