വടകര: എം ഡി എം എ പണമിടപാട് കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പേരാമ്പ്ര ബി ആര് സിയിലെ അധ്യാപികമാരായ മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ എന്നിവരുടെയും, അഞ്ചാം പ്രതി ഡെലിവറി ബോയി ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് വടകര എന്‍ ഡി പി എസ് കോടതി സ്പെഷ്യല്‍ ജഡ്ജ് അന്യാസ് തയ്യില്‍ തള്ളിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍. ഈ കേസിലെ ഒന്നാം പ്രതി വടകര താഴെ അങ്ങാടി സ്വദേശി സഫ്വാന് 60 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ വടകര എന്‍ ഡി പി എസ് കോടതിയും, രണ്ടാം പ്രതി പേരാമ്പ്ര ബി ആര് സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കീര്‍ത്തനക്ക് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കീര്‍ത്തന, കാവ്യ, നീഷ്മ തുടങ്ങിയവര്‍ അഞ്ചാം പ്രതിയായ ജിജിന് കുര്യാക്കോസിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതായും ആറു മാസം കൊണ്ട് ഒരുകോടിയിലേറെ രൂപ ജിജിന് കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ഇടപാട് നടത്തിയതായും അന്വേഷക സംഘം കണ്ടെത്തിയിരുന്നു. പ്രതികളില്‍ ജിജില്‍ കുര്യാക്കോസ് പയ്യോളി പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു എം ഡി എം എ സാമ്പത്തിക ഇടപാട് കേസിലും പ്രതിയാണ്. Post navigation നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല; കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി ‘എന്റെ വസ്ത്രധാരണം കണ്ട് അമ്മ വഴക്ക് പറയാറുണ്ട്’; വ്യാജ വാർത്തകൾ കുടുംബത്തെയും വേദനിപ്പിക്കാറുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി