പാലക്കാട്: സംസ്ഥാനത്ത് വിവാദമായ ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്ന് മുൻ എക്സൈസ് മന്ത്രി എം. ബി. രാജേഷ്. മുൻ സർക്കാരിന്റെ കാലത്ത് കർഷകരുടെ അടിയന്തര ആവശ്യം പരിഗണിച്ചാണ് ഹോർട്ടി വൈൻ ഉൽപാദിപ്പിക്കാനുള്ള അനുമതി നൽകിയതെന്നും, ഹോർട്ടി വൈനും വീര്യം കൂടിയ മദ്യവും ഒന്നാണെന്ന പ്രചാരണം കേവലം തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യധാന്യങ്ങൾ ഒഴികെയുള്ള കാർഷികോത്പന്നങ്ങളിൽ നിന്ന് ഫെർമെന്റേഷൻ പ്രക്രിയ വഴി നിർമ്മിക്കുന്നതാണ് ഹോർട്ടി വൈൻ എന്നും ഇതിൽ സ്പിരിറ്റ് ചേർക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് കർഷക സംഘടനകളുടെയും കാർഷിക വിദഗ്ദ്ധരുടെയും നിരന്തരമായ ആവശ്യവും വിശദമായ ചർച്ചകളും പരിഗണിച്ചാണ് ഈ നയപരമായ തീരുമാനമെടുത്തത്. കാർഷിക സർവകലാശാലയ്ക്ക് നിലവിൽ വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസുണ്ടെന്നും എം. ബി. രാജേഷ് ചൂണ്ടിക്കാട്ടി. അതേസമയം, ചാലക്കുടിയിലെ ബേക്കറിക്ക് വൈൻ വിൽപനയ്ക്കുള്ള ലൈസൻസ് നൽകിയത് കഴിഞ്ഞ ജൂൺ മാസത്തിലാണെന്നും അത് പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണെന്നും അദ്ദേഹം ആരോപിച്ചു. വൈൻ വിൽപന നടക്കുന്നത് എക്സൈസ് മന്ത്രി എം. ലിജു അറിഞ്ഞില്ലെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഭരണപരമായ വീഴ്ചയാണ്. മന്ത്രിമാർ പല കാര്യങ്ങളും അറിയുന്നില്ലെന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ യുഡിഎഫ് ഭരണമെന്നും എം. ബി. രാജേഷ് രൂക്ഷമായി വിമർശിച്ചു. Content Highlights: Former Excise Minister M. B. Rajesh stated that the LDF government did not grant the license for the production of ‘Horti-wine’—a product that has become a subject of controversy in the state. He clarified that the permission to produce Horti-wine was granted during the tenure of the previous government, in response to the urgent needs of farmers, and added that the claim equating Horti-wine with high-potency liquor is merely a misconception. Post navigation ഹോര്‍ട്ടിവൈന്‍ വില്‍പ്പന വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നല്കിയ ലൈസന്‍സ് റദ്ദാക്കി ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ കുടിയേറ്റക്കാര്‍ എന്ന് അധിക്ഷേപിച്ച് ട്രംപ്