ചൈനീസ് ഇതിഹാസതാരം ജാക്കി ചാൻ അന്തരിച്ചെന്ന വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ. എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായി പ്രചരിച്ച ഈ വ്യാജവാർത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ താരം പൂർണ്ണ ആരോഗ്യവാനാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും വിവിധ ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി. അമേരിക്ക കേന്ദ്രീകരിച്ചാണ് സോഷ്യൽ മീഡിയയിൽ ജാക്കി ചാൻ മരിച്ചെന്ന തരത്തിലുള്ള വ്യാജ പോസ്റ്റുകൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. “ജാക്കി ചാൻ (1954-2026)” എന്ന് രേഖപ്പെടുത്തിയ കറുപ്പും വെളുപ്പും ചിത്രങ്ങളോടെയായിരുന്നു പ്രചാരണം. ‘അബ്ദുൾ’ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ച ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുകയും, നിരവധി പേർ ഓൺലൈനിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. എന്നാൽ വ്യാജപ്രചാരണത്തിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട കമ്മ്യൂണിറ്റി നോട്ട് വാർത്ത തിരുത്തി. ജാക്കി ചാൻ ജീവിച്ചിരിപ്പുണ്ടെന്നും 72-ാം വയസ്സിലും അദ്ദേഹം സിനിമയിൽ സജീവമാണെന്നും നോട്ടിൽ വ്യക്തമാക്കി. താരം ആരോഗ്യവാനാണെന്നും വിവിധ സിനിമാ പ്രോജക്ടുകളിൽ സജീവമായി പ്രവർത്തിച്ചുവരികയാണെന്നും മാധ്യമങ്ങൾ ഉറപ്പുനൽകുന്നു. ഫാങ് ഷിലോംഗ് എന്ന് യഥാർത്ഥ പേരുള്ള ജാക്കി ചാൻ, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ആയോധന കലാകാരനും നടനുമാണ്. ഹോങ്കോംഗിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 400 ദശലക്ഷം ഡോളറിലധികമാണ്. കഴിഞ്ഞ ജൂലൈയിൽ സിംഗപ്പൂരിലെ പേയ് ചുൻ പബ്ലിക് സ്കൂളിൽ നടത്തിയ സർപ്രൈസ് സന്ദർശനത്തിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. വിദ്യാർത്ഥികളുമായി സംവദിച്ച താരം തന്റെ ബാല്യകാല അനുഭവങ്ങളും കഠിനാധ്വാനത്തിന്റെ പ്രാധാന്യവും പങ്കുവെച്ചിരുന്നു. Content Highlights: Reports indicate that false rumors regarding the death of legendary Chinese star Jackie Chan are circulating on social media. This fake news, which spread widely across platforms like X and Instagram, had caused concern among fans. However, various national media outlets have clarified that the star is alive and in perfect health. Post navigation യു പിയിലെ ഗുരുകൃപാ ആശ്രമവാസിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജിതം ഉപതെരഞ്ഞെടുപ്പിലെ സീറ്റ് നഷ്ടം സ്വാഭാവികം; സർക്കാരും മുന്നണിയും ശക്തമെന്ന് രമേശ് ചെന്നിത്തല