madhu, supreme court

പാലക്കാട്: അട്ടപ്പാടി മധു കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.

കേസിലെ നിർണായക തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. സാക്ഷിമൊഴികൾക്കും ആവശ്യമായ പരിഗണന നൽകിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മധുവിനെതിരായ ആക്രമണം ഹീനമായ കുറ്റകൃത്യമാണെന്നും കേസിലെ തെളിവുകൾ ശരിയായ രീതിയിൽ വിലയിരുത്തേണ്ടതുണ്ടെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *