arif husain theruvath

കണ്ണൂര്‍: വിസ്‌ഡം ജിഹാദികളുടെ നേതാവ് ഡോ. അബ്ദുല്ല ബാസിലിന്റെയും ഇസ്ലാമിസ്റ്റുകളുടെയും ‘മതം ഉപേക്ഷിക്കുന്നവർ എല്ലാം അമ്മയേയും പെങ്ങളെയും ഭോഗിക്കുന്നവർ ആണെന്ന’ നിരന്തര അധിക്ഷേപത്തിന് മറുപടിയായി ‘നീ നിൻറെ അമ്മയെയും പെങ്ങളെയും പൂശാത്തത് ഖുർ ആനിൽ പറഞ്ഞതുകൊണ്ടാണോ?’ എന്ന് തിരിച്ചു ചോദിച്ചപ്പോൾ വ്രണം പൊട്ടിയതിനെത്തുടർന്നുണ്ടായ കള്ളക്കേസിൽ സ്വതന്ത്ര ചിന്തകനും നോൺ റിലീജിയസ് സിറ്റിസൺസ് (എൻ.ആർ.സി) അദ്ധ്യക്ഷനുമായ ആരിഫ് ഹുസൈന്‍ തെരുവോത്തിന് മുന്‍കൂര്‍ ജാമ്യം. കണ്ണൂര്‍ ജില്ലാ കോടതിയാണ് ആരിഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഡോ. അബ്ദുല്ല ബാസിലിന്റെ പരാതിയില്‍ കണ്ണൂര്‍ ചക്കരക്കല്ല് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസിലാണ് കോടതിയുടെ നടപടി.

ആരിഫിനെതിരെ വ്രണക്കേസുകൾ കൊടുത്ത് വ്രണിതന്മാർ മടുത്തതിനാൽ അടുത്തതായി ഇറക്കിയ പ്ലാൻ ബി ആയിരുന്നു സ്ത്രീത്വത്തെ അപമാനിച്ചു എന്നുപറഞ്ഞുള്ള കേസ്. പ്രസ്‌തുത കേസിൽ ആരിഫിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും, പിന്നീട് പ്ലാൻ – സി പ്രകാരം കേസില്‍ നോൺ ബെയ്‌ലബിൾ ഒഫൻസുകൾ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ജാതിയും മതവും ദൈവവും ഇല്ലാതെ ജീവിക്കുന്ന ആരിഫ് ഹുസൈൻ സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് പോലീസ് ഈ കോമഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

ആരിഫ് ഹുസൈൻ വിസ്‌ഡം ജിഹാദികളുടെ നേതാവ് അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും കുടുംബാംഗങ്ങളെയും മുസ്ലിം സമുദായത്തിലെ സ്ത്രീകളെയും ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി. എന്നാല്‍, താന്‍ ആറെയും അധിക്ഷേപിച്ചില്ലെന്നും യുക്തിവാദികള്‍ക്കെതിരായി ഇയാളും ഇസ്ലാമിസ്റ്റുകളും നടത്തിക്കൊണ്ടിരുന്ന നിരന്തര അധിക്ഷേപത്തെ പ്രതിരോധിക്കുകയാണ് ചെയ്തത് എന്നും യുക്തിവാദികളുടെ അമ്മയും പെങ്ങളുമൊന്നും സ്ത്രീകളുടെ ഗണത്തിൽ പെടില്ലേ എന്നുമായിരുന്നു ആരിഫ് ഇതിന് നൽകിയ മറുപടി.ആരിഫ് ഹുസൈന് എതിരെ കേസുകൾ കൊടുത്ത് മടുത്ത ജിഹാദികൾ ഇനി മുക്രിമാർ തന്നെ കോടതികളിൽ ഇരിക്കുന്ന ഏതെങ്കിലും മു: മ: രാജ്യത്ത് കേസുകൊടുക്കാൻ വല്ല വകുപ്പും ഉണ്ടോ എന്ന ആലോചനയിലാണ്.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *