aprna kurup

കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ മതവികാര വ്രണക്കുരു പൊട്ടിച്ചെന്ന പരാതിയിൽ ബിഗ് ടിവി എഡിറ്റർ അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ബിഗ്‌ ടിവി നടത്തിയ ചാനൽ ചർച്ചയിൽ അവതാരിക ആയിരുന്ന അപർണ്ണ കുറുപ്പ് നടത്തിയ ചില പരാമർശങ്ങൾ കേട്ട് മതവികാര വ്രണക്കുരു പൊട്ടിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ഹക്കീമിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസ് ആണ് കേസടുത്തത്.

മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ബി.എൻ.എസ്. 192, 299, 302, 351(1), കേരള പൊലീസ് ആക്ട് 120 (o) എന്നീ സെഷനുകളിലാണ് മാധ്യമപ്രവര്‍ത്തക അപർണ്ണയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേ സമയം തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനും വധഭീഷണിക്കും എതിരെ അപർണ്ണ നൽകിയ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കേസിൻറെ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരിക്കുകയാണ്.

By Editor

Leave a Reply

Your email address will not be published. Required fields are marked *