m liju

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യം നൽകാവൂ എന്ന് എക്സൈസ് മന്ത്രി എം. ലിജു കർശന നിർദേശം നൽകി. സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ കുറഞ്ഞ പ്രായം 23 വയസ്സാണ്. ഇത് ബാറുകൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തിയാൽ ലൈസൻസുകാർക്കായിരിക്കും പൂർണ്ണ ഉത്തരവാദിത്തമെന്നും മന്ത്രി വ്യക്തമാക്കി.

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രായപരിധി പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിന്റെ മദ്യനയമായിരിക്കില്ല യുഡിഎഫ് സർക്കാരിന്റേതെന്നും എക്സൈസ് നയത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്നും എം. ലിജു കൂട്ടിച്ചേർത്തു.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *