Sat. May 16th, 2026

കോഴിക്കോട്: ഇരുപത്തിയാറുകാരി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂട്ടുകാരിക്കെതിരെ പരാതിയുമായി കുടുംബം. കോഴിക്കോട് ഫറോക്ക് സ്വദേശി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങി മരിച്ചത്. അതുല്യയുടെ കൂട്ടുകാരി കൊടുങ്ങല്ലൂര്‍ സ്വദേശിനി അനുശ്രീക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്.

അനുശ്രീക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നല്‍കും. അതുല്യയുടെ പണവും സ്വര്‍ണവും അനുശ്രീ വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബം പറയുന്നത്. ഇതുസംബന്ധിച്ച അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.

ബി ടെക് പഠനത്തിന് ശേഷം കൊച്ചിയില്‍ ജോലി ചെയ്യുമ്പോഴാണ് അതുല്യയും അനുശ്രീയും പരിചയപ്പെട്ടത്. അനുശ്രീ ആവശ്യപ്പെട്ടപ്പോള്‍ അതുല്യ പണവും സ്വര്‍ണവും നല്‍കിയെന്നും പിന്നീട് തിരികെ ചോദിച്ചപ്പോള്‍ അനുശ്രീ അതിന് തയ്യാറായില്ലെന്നും അതുല്യയുടെ കുടുംബം ആരോപിക്കുന്നു. ഇത് അതുല്യയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇതുമൂലമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *