തിരുവനന്തപുരം: സ്ത്രീകളുടെ പൊതുരംഗ പ്രവേശവുമായി ബന്ധപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരായ തന്റെ അഭിപ്രായപ്രകടനം നടത്തിയ വീഡിയോ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായതിന് പിന്നാലെയാണ് നടപടി. ബുധനാഴ്ചത്തെ ത്തെ ക്യാബിനറ്റ് ബ്രീഫിംഗിനിടെ ഇതു സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനമാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് മുഖ്യമന്ത്രി നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രസ്തവാന വന്നതിന് പിന്നാലെ സുന്നി നേതാക്കൾ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നടത്തിയ സമ്മർദ്ദത്തെ തുടർന്ന് പോസ്റ്റ് പിൻവലിക്കാരുകയായിരുന്നു. മതപരമായ ആഘോഷങ്ങളില്‍ സ്വീകരിക്കേണ്ട മത നിയമങ്ങളെകുറിച്ച് മഹല്ല് ഭാരവാഹികളോടും സമുദായത്തോടും സമസ്ത നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടതാണെന്നും ആയിരുന്നു സുന്നി നേതാക്കളുടെ ന്യായീകരണം. ഇതിന് പിന്നാലെയാണ്, `ആ പ്രസ്താവനയോട് യോജിപ്പില്ലെ`ന്ന തലക്കെട്ടോടെ മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ നൽകിയ വീഡിയോ പിൻവലിച്ചത്. കാന്തപുരം മതത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലിരുന്ന് പറയുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് അടക്കം ആവശ്യപ്പെട്ടിരുന്നു. അവസാനം മതശാസനയ്ക്ക് മുന്നിൽ ജനാധിപത്യം മുട്ട് മടക്കി. പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി തടിയൂരി. Post navigation സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ ഭീഷണിയെ അപലപിക്കുന്നു: പുരോഗമന കലാസാഹിത്യസംഘം