volkswagen5

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ടിഗ്വാന്റെ പുതിയ ഇലക്ട്രിക് പതിപ്പ് വിപണിയിലേക്ക് അവതരിപ്പിക്കുന്നു. ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ റേഞ്ചും, പരമാവധി 300 ബിഎച്ച്പി വരെ കരുത്തുമാണ് പുതിയ ടിഗ്വാൻ ഇവിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 58 kWh, 77 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്. ഇതിൽ ഏറ്റവും ഉയർന്ന പതിപ്പിന് 299 PS കരുപ്പും ഓൾ-വീൽ ഡ്രൈവ് സംവിധാനവുമുണ്ടാകും. കൂടാതെ, ബേസ് പതിപ്പിൽ 190 PS കരുത്തോടുകൂടിയ 58 kWh ബാറ്ററിയും, രണ്ടാമത്തെ പതിപ്പിൽ 286 PS കരുത്തോടുകൂടിയ 77 kWh ബാറ്ററിയും ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ ഡിസൈനിൽ തികച്ചും കരുത്തുറ്റ എസ്‌യുവി ലുക്കിലാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 10 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 15 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 12 ഇഞ്ച് ഫ്രണ്ട് പാസഞ്ചർ ഡിസ്‌പ്ലേ, ഫിസിക്കൽ ബട്ടണുകളുള്ള പുതിയ സ്റ്റിയറിങ് വീൽ, വൺ-പെഡൽ ഡ്രൈവിങ്, ട്രാഫിക് സിഗ്നലുകൾ തിരിച്ചറിയുന്ന അഡ്വാൻസ്ഡ് ഡ്രൈവിങ് അസിസ്റ്റ് സംവിധാനങ്ങൾ എന്നിവ അകത്തളത്തെ ആകർഷകമാക്കുന്നു. ഒപ്പം മസാജ്, വെന്റിലേഷൻ സൗകര്യങ്ങളുള്ള ആഡംബര സീറ്റുകളും ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റവും ഇതിൽ അധിക ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ദിവസമായ 2026 ഒക്ടോബർ 13-ന് വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും, 2027-ഓടെ ഇത് അന്താരാഷ്ട്ര വിപണിയിൽ എത്തുുമെന്നുമാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

Content Highlights: German automaker Volkswagen is launching an electric version of its popular SUV, the Tiguan. The company promises a range of up to 600 km on a single charge and a maximum power output of 300 bhp for the new Tiguan EV. The vehicle will be available with two battery options: 58 kWh and 77 kWh.
kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *