സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന പുതിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘ദി തേർഡ് മർഡർ’. റിലീസിനു പിന്നാലെ മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളിൽ മികച്ച ഷോകളുമായി പ്രദർശനം തുടരുന്ന ചിത്രം, സ്ലോ പേസിൽ തുടങ്ങി തുടർന്നുള്ള രംഗങ്ങളിൽ പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവും നിറയ്ക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. റോയ്, അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിമാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്വർണലയ സിനിമാസ് തന്നെയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിലെ ഓരോ അഭിനേതാവും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർക്ക് പുറമെ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബില തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്വറൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വി. സാജൻ എഡിറ്റിങ്ങും, എം. എസ്. ഫൈസൽ ഖാൻ കഥയും ഒരുക്കിയിരിക്കുന്നു. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നത്. പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: അരുൺ വി. എസ്., മനാഫ് വള്ളക്കടവ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം, പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, സൗണ്ട് ഡിസൈൻ: എ. ബി. ജുബിൻ, പി.ആർ.ഒ.: പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ. Content Highlights: ‘The Third Murder’ is a new psychological thriller featuring Saiju Kurup, Indrans, and Vinay Forrt in lead roles. Since its release, the film has been receiving great acclaim from both audiences and critics. Post navigation ഇന്ത്യ സഖ്യ നേതാക്കള് രാഷ്ട്രപതിക്ക് നിവേദനം നല്കി; പരിശോധിക്കാമെന്ന് രാഷ്ട്രപതിയുടെ ഉറപ്പ് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്