ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ (ഇ.വി.എം.) കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പ്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനാകാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ‘ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേക്ക് ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു. പൂർണ്ണമായും ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കോൺഗ്രസ് എത്ര സീറ്റുകൾ നേടിയിട്ടുണ്ടാകുമെന്ന് ഊഹിക്കാമോ?’ എന്ന് സംശയവും പരിഹാസവും തുളുമ്പുന്ന ഇമോജിയോടെ പ്രധാനമന്ത്രി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോഴെല്ലാം ഇ.വി.എം ക്രമക്കേട് ആരോപിക്കുകയും ബാലറ്റ് സമ്പ്രദായത്തിലേക്ക് മടങ്ങണമെന്ന് വാദിക്കുകയും ചെയ്യുന്ന കോൺഗ്രസിനെയാണ് അദ്ദേഹം ഇതിലൂടെ കടന്നാക്രമിച്ചത്. ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. മത്സരിച്ച 12 സീറ്റുകളിൽ നാലെണ്ണം മുമ്പ് കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്നവയാണ്. പ്രത്യേകിച്ചും പാർട്ടി ഭരണത്തിലിരിക്കുന്ന കർണാടകത്തിൽ പോലും ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാത്തത് കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. Content Highlights: Prime Minister Narendra Modi has mocked the Congress party over its heavy defeat in the Legislative Council by-elections held across four states. His post on X appears aimed at the allegations the Congress has been raising against Electronic Voting Machines (EVMs). Post navigation എംഎൽഎമാർക്ക് 28,000 രൂപയും മന്ത്രിമാർക്ക് 25,000 രൂപയും കൂടും; ശമ്പള വർധനവിന് മന്ത്രിസഭാ അംഗീകാരം “എല്ലാത്തിലും രാഷ്ട്രീയം കലർത്തരുത്”; രാഹുൽ ഗാന്ധിയുടെ ‘കളിപ്പാട്ടം’ പരാമർശത്തിന് രൂക്ഷമായ മറുപടിയുമായി നിർമലാ സീതാരാമൻ