തിരുവനന്തപുരം: പി ഗോവിന്ദപിള്ള സംസ്കൃതി കേന്ദ്രത്തിന്റെ ആറാമത് ദേശീയ പുരസ്കാരം കേരള ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്മാന് പ്രൊഫ. പ്രഭാത് പട്നായിക്കിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം എ കെ ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി അധ്യക്ഷനും ഡോ. മൃദുല്‍ ഈപ്പന്, ഡോ. കെ എന്‍ ഹരിലാല്‍, ആര് പാര്‍വതീദേവി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അഡ്വ. പ്രശാന്ത് ഭൂഷണ്, എന്‍ റാം, അരുന്ധതി റോയ്, പ്രൊഫ. റോമില ഥാപ്പര്‍, ടി എം കൃഷ്ണ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ ഗോവിന്ദപിള്ള പുരസ്കാരത്തിന് അര്‍ഹരായത്. Content Highlights: Eminent economist Prof. Prabhat Patnaik has been selected for the prestigious P. Govinda Pillai National Award. The honor recognizes his outstanding contributions to economics and public discourse. The award will be presented at a function on December 5. Post navigation ജി. സുധാകരന്റെ ആശങ്കകൾ ഗൗരവമുള്ളതാണ്; സരൾ ബില്ല് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ സങ്കീർണ്ണമാക്കും: പി. രാജീവ് കനത്ത മഴ;യെ തുടർന്ന് ഗ്യാനേഷ് കുമാറിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി