ന്യൂഡൽഹി: പ്രണയബന്ധങ്ങൾ അവസാനിച്ചാൽ അതിനുമുൻപ് പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ പിന്നീട് ബലാത്സംഗമായി ചിത്രീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പ്രണയ കാലത്തുണ്ടായ ശാരീരിക അടുപ്പത്തെ ബന്ധം വേർപിരിയുമ്പോൾ കുറ്റകൃത്യമായി മുദ്രകുത്താനാകില്ലെന്നും, ബന്ധങ്ങൾ തകരുമ്പോൾ പങ്കാളിക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്തുന്ന പ്രവണത വർദ്ധിച്ചുവരുന്നതിൽ ആശങ്കയുണ്ടെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. മലയാളിയായ സന്തോഷ് കുമാർ എൻ.പി. സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിർണായക ഉത്തരവ്. പ്രണയം നടിച്ച് വഞ്ചനയിലൂടെ ലൈംഗിക ബന്ധത്തിന് സമ്മതം നേടിയെടുക്കുന്ന കേസുകളും, ബന്ധം അവസാനിച്ചതുകൊണ്ടുമാത്രം മുൻകാലങ്ങളിൽ നടന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ കുറ്റകൃത്യമായി കാണുന്ന കേസുകളും തമ്മിൽ വേർതിരിച്ചു കാണേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധങ്ങൾ തകരുമ്പോഴെല്ലാം ഇത്തരം ബലാത്സംഗ ആരോപണങ്ങൾ ഉന്നയിക്കുന്നത് യഥാർത്ഥ ബലാത്സംഗ കേസുകളുടെ ഗൗരവം കുറയ്ക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ആദ്യവിവാഹം മറച്ചുവെച്ച് വിവാഹം കഴിച്ചുവെന്നും 1996 മുതൽ 2003 വരെ ഒരുമിച്ച് താമസിച്ച കാലയളവിൽ ബലാത്സംഗം ചെയ്തുവെന്നും ആരോപിച്ച് പരാതിക്കാരി നൽകിയ കേസിൽ സന്തോഷ് കുമാറിനെതിരെ കുറ്റം ചുമത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഇയാൾക്കെതിരെയുള്ള ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങൾ റദ്ദാക്കുകയും ചെയ്തു. Content Highlights: The Supreme Court has stated that if a romantic relationship ends, sexual acts that occurred previously with mutual consent cannot subsequently be characterized as rape. The apex court observed that physical intimacy shared during a relationship cannot be branded as a criminal offense upon the relationship’s dissolution, and expressed concern over the growing trend of filing criminal cases against partners when relationships fall apart. Post navigation കനത്ത മഴ;യെ തുടർന്ന് ഗ്യാനേഷ് കുമാറിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യത്വപരമായ മുഖം നഷ്ടപ്പെടുന്നു; പി.ആർ.ഒ സംവിധാനം ഒഴിവാക്കുന്നതിൽ സർക്കാരിനെതിരെ പിണറായി വിജയൻ