anna movie

എൻ. മോഹനന്റെ തിരക്കഥയിൽ അരവിന്ദ് സ്വാമി, ശ്രീദേവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ‘അന്ന’ എന്ന ചിത്രം 30 വർഷത്തിനു ശേഷം വെള്ളിത്തിരയിലേക്ക്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ ‘പുലിമുരുകന്റെ’ പത്താം വാർഷിക ദിനത്തിലാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാതിവഴിയിൽ മുടങ്ങിപ്പോയ ഒരു പ്രൊജക്റ്റ് പുതിയ കാലഘട്ടത്തിനനുസരിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

മലയാളത്തിൽ അടുത്തിടെ ഹിറ്റായ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ എന്ന ചിത്രത്തിലൂടെ ‘അന്ന’ വീണ്ടും പ്രേക്ഷക ചർച്ചകളിൽ ഇടംനേടിയിരുന്നു. ചിത്രത്തിലെ ഔസേപ്പച്ചൻ സംഗീതം നൽകി യേശുദാസ് ആലപിച്ച ‘യവനകഥയിൽ’ എന്ന ഗാനം ഈ ചിത്രത്തിലും ഉപയോഗിച്ചതോടെയാണ് പാട്ട് പുതുതലമുറയിലും വലിയ തരംഗമായി മാറിയത്. ഗാനം വീണ്ടും ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകർ ചിത്രത്തെക്കുറിച്ചും അതിന്റെ അണിയറ ഓർമ്മകളെക്കുറിച്ചും അന്വേഷണങ്ങൾ തുടങ്ങിയിരുന്നു.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ടോമിച്ചൻ മുളകുപാടം ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയ വിവരം പങ്കുവെച്ചത്. “പുലിമുരുകന്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം… 90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’യുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു,” അദ്ദേഹം കുറിച്ചു. ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

Content Highlights: The film ‘Anna’—originally planned to be directed by Joshiy with a screenplay by N. Mohanan and starring Arvind Swamy and Sridevi—is finally set to hit the big screen after 30 years. Producer Tomichan Mulakuppadam made this announcement on the tenth anniversary of *Pulimurugan*, the first Malayalam film to gross ₹100 crore.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *