Meerabhai chanu

കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ കൊയ്തെടുത്തെങ്കിലും ഇതുവരെ വഴങ്ങാത്ത ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കുക എന്ന വലിയ ലക്ഷ്യത്തോടെ ഇന്ത്യൻ താരം മീരാബായി ചാനു ഇത്തവണ മത്സരക്കളത്തിലിറങ്ങുന്നു. ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ്ണവും ഒളിംപിക്സിലെ വെള്ളിയും കോമൺവെൽത്ത് ഗെയിംസിലെ ഹാട്രിക് സ്വർണ്ണനേട്ടവും സ്വന്തമായുള്ള 32-കാരിയായ മീരാബായിയുടെ മെഡൽ ശേഖരത്തിൽ ഏഷ്യൻ ഗെയിംസ് മെഡൽ മാത്രമാണ് കുറവുള്ളത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന ഈ നേട്ടത്തിനായി തീവ്ര പരിശീലനത്തിലാണ് താരം. 2014-ലെ ഏഷ്യൻ ഗെയിംസ് അരങ്ങേറ്റത്തിൽ ഒൻപതാം സ്ഥാനത്തായ താരത്തിന് 2018-ൽ പരിക്ക് കാരണം മത്സരിക്കാനായില്ല. കഴിഞ്ഞ തവണ പരിക്കുകളോട് പൊരുതി കളത്തിലിറങ്ങിയെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

ഏഷ്യൻ ഗെയിംസ് മെഡലിനൊപ്പം 2028-ലെ ലോസ് ആഞ്ചലസ് ഒളിംപിക്സ് യോഗ്യത നേടുക എന്നതും ചാനുവിന് ഏറെ നിർണ്ണായകമാണ്. ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോഗ്രാം വിഭാഗത്തിൽ ആകെ 190 കിലോ ഗ്രാം ഉയർത്തിയാണ് താരം സ്വർണ്ണം കരസ്ഥമാക്കിയത്. സെപ്റ്റംബർ 23-നാണ് ഏഷ്യൻ ഗെയിംസിൽ മീരാബായി ചാനുവിന്റെ മത്സരം നടക്കുന്നത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *