Category: News

മാസപ്പടിക്കേസ്; പിണറായിക്കും റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍…

എക്‌സൈസ് കേസ്: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: എക്‌സൈസ് കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ സര്‍ക്കാരിനുവേണ്ടി…

പിഎം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും കണ്ട അതേ വ്യഗ്രത തന്നെയാണ് ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും ഉള്ളത്: പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പി എം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉള്‍പ്പെടെ കണ്ട അതേ വ്യഗ്രതയാണ് മുഖ്യമന്ത്രിക്ക് ലേബര്‍ കോഡ് വിഷയത്തിലും ഉള്ളതെന്ന്…

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാനാകില്ല; സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേ സമയം, തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലുമായിരിക്കും ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലേബര്‍…

മന്ത്രി കെ എം ഷാജി സര്‍ക്കാറിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതതെന്ന് ആഢംബര കാര്‍ വിവാദത്തില്‍ മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സുഹൃത്തിന്റെ ആഢംബര കാര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ എം ഷാജിയെ ന്യായീകരിച്ച് വൈദ്യതിമന്ത്രി സണ്ണി ജോസഫ്. സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ചതിലൂടെ ഷാജി സര്‍ക്കാറിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതെന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. ഷാജിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പെറ്റി ആരോപണമാണിത്.…

മുസ്ലിം ലീഗ് യഥാര്‍ത്ഥത്തില്‍ ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പി ജയരാജൻ

കണ്ണൂര്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയതില്‍ ഏറെ സന്തോഷിക്കുന്നത് സംഘപരിവാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി ജയരാജന്‍. കേരളത്തില്‍ സംഘപരിവാറിന് വേരുറപ്പിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും ചുവപ്പുപരവതാനി വിരിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള…

സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവം; ഒളിവിലായിരുന്ന പോലീസുകാരന്‍ പിടിയില്‍

കൊച്ചി: വയനാട് സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകള്‍ മോഷണം പോയ സംഭവത്തില്‍ ഒളിവിലായിരുന്ന പോലീസുകാരന്‍ ടി സബിത്ത് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി സബിത്തിനെ…

ശത്രുസംഹാരത്തിനായി അത്ഭുത പപ്പടം; ചേർത്തല ഡാകിന്യാസനത്തിൻറെ കുരുമുളക് പപ്പടം ആത്മീയ ഉത്പന്നങ്ങളുടെ വിപണി കീഴടക്കുന്നു

ചേർത്തല: കഴിഞ്ഞ സെപ്റ്റംബര് 5 ന് ഡാകിന്യാസനത്തിൽ നിന്നും പുറത്തിറക്കിയ അത്ഭുത ശക്തിയുള്ള ‘ഡാകിനി കുരുമുളക് പപ്പടം’ ആത്മീയ ഉത്പന്നങ്ങളുടെ വിപണി കീഴടക്കുന്നു. പപ്പടം നേരിട്ടും ഓൺലൈൻ ആയും ലഭിക്കും. മാർ ഗൊണോറിയസ് തൃതീയൻ തിരുമേനി വെഞ്ചരിച്ചു ശക്തി പകർന്ന ഈ…

ആറ് മാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കും

തിരുവനന്തപുരം: സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ “സൈലന്റ്റേഷന്‍ കാര്‍ഡ്’ ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യും. എല്ലാമാസവും 21ന് ഇത്തരം കാർഡുകൾ കണ്ടെത്തി അടുത്തമാസം ഒന്ന് മുതൽ റേഷൻ…

ആലപ്പുഴയില്‍ വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: കരുവാറ്റ ലീഡിങ് ചാനലില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂര്‍ മഞ്ചാടിത്തറയില്‍ സുരേഷ് (45), മുളക്കത്തറ പ്രകാശന്‍ (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയില്‍വേ…