bhauma movie

ഇരുട്ട് നിറഞ്ഞ വഴിയിൽ ടോർച്ച് തെളിച്ച് നിൽക്കുന്ന ദിലീഷ് പോത്തൻ. നിഗൂഢത നിറഞ്ഞ ഈ ദൃശ്യവുമായി എത്തിയിരിക്കുകയാണ് ‘ഭൗമ’യുടെ പുതിയ പോസ്റ്റർ. ആദ്യ പോസ്റ്റർ പുറത്തിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ചിത്രം, ഭാവന റിലീസിലൂടെയാണ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ മുതൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വരെയുള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ വിതരണ വിഭാഗമാണ് ഭാവന റിലീസ്.

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. രേവതി ശർമ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ റെജിൻ എസ്. ബാബുവാണ്. ശരൺ വേലായുധനാണ് ഛായാഗ്രഹണം. എഡിറ്റിങ് സൂരജ് ഇ.എസ്. സംഗീതം ക്രിസ്റ്റോ സേവ്യർ. ഡാനിഷ് കെ.എ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. അപ്പുണ്ണി സജനാണ് പ്രൊഡക്ഷൻ ഡിസൈനർ. കഥ ഡോണി കടമ്മനിട്ടയുടേതാണ്.

ജയദേവൻ ചക്കാടത്താണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ഫൈനൽ മിക്സ് എം.ആർ. രാജാകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, കോസ്റ്റ്യൂം ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ് റോണി വെള്ളത്തൂവൽ എന്നിവരാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമൺ, സ്റ്റണ്ട് കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ സിബിൻ വർഗീസ്, സ്റ്റിൽസ് ജിതിൻ എസ്. ബാബു, പബ്ലിസിറ്റി ഡിസൈൻ മാ മി ജോ എന്നിവരും അണിയറയിലുണ്ട്. ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സാണ് ഡിജിറ്റൽ മാർക്കറ്റിങ് നിർവഹിക്കുന്നത്. വാഴൂർ ജോസും ആതിര ദിൽജിത്തുമാണ് പി.ആർ.ഒമാർ. പുതിയ പോസ്റ്ററിലൂടെ ശ്രദ്ധ നേടിയ ‘ഭൗമ’യുടെ റിലീസിനായി ഇനി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Content Highlights: Dileesh Pothan stands on a dark path, holding a lit torch. This is the mysterious scene captured in the new poster for ‘Bhouma’. The film, which garnered significant attention on social media following the release of its first poster, is set to arrive in Kerala theaters through Bhavana Releases.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *