mahindra suv 2

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രനേട്ടം കുറിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്ര. വിപണിയിൽ എത്തി വെറും ഒന്നര വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് ഒറിജിൻ എസ്‌യുവികൾ വിറ്റഴിച്ചാണ് മഹീന്ദ്ര പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. അത്യാധുനിക ഫീച്ചറുകളും പുതുതലമുറ ഡിസൈനും സൗകര്യങ്ങളും കൊണ്ട് ഉയർന്ന വിലയിലും വാഹനപ്രേമികളുടെ പ്രിയപ്പെട്ട ചോയ്സായി മാറാൻ മഹീന്ദ്രയുടെ ഇവി മോഡലുകൾക്ക് സാധിച്ചു.

2024 നവംബറിൽ അവതരിപ്പിച്ച എക്സ്ഇവി 9ഇ, ബിഇ 6 എന്നീ എസ്‌യുവികളുടെ വിതരണം 2025 മാർച്ചിലാണ് കമ്പനി ആരംഭിച്ചത്. പിന്നാലെ എത്തിയ എക്സ്ഇവി 9എസും വലിയ സ്വീകാര്യതയാണ് നേടിയത്. കുറഞ്ഞ വിലയിലുള്ള എതിരാളികളുടെ മോഡലുകളെ പോലും പിന്നിലാക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി ഈ മോഡലുകൾ മാറി. മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനങ്ങൾ നിർമിച്ചിരിക്കുന്നത്.

വിപണിയിലെ തരംഗം നിലനിർത്താൻ നിരന്തരം അപ്ഡേറ്റുകളും പുതിയ വേരിയന്റുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. ബിഇ 6 എസ്‌യുവിയുടെ അത്യാധുനിക പതിപ്പായ ബിഇ 6 സ്പോർട്ടെക്, സ്പോർട്ടെക് ഫോർമുല ഇ എഡിഷൻ, 9 എസ് മോഡലിന്റെ 6 സീറ്റർ പതിപ്പ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഇലക്ട്രിക് എസ്‌യുവികൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ‘ബാറ്ററി ആസ് എ സർവീസ്’ പദ്ധതിയും വാഹനങ്ങളുടെ വിൽപ്പന ഉയർത്തിയിട്ടുണ്ട്. ഈ രീതിയിലുള്ള വാഹനങ്ങൾക്ക് 12.65 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആറ് പുതിയ ഇലക്ട്രിക് വാഹനങ്ങൾ കൂടി പുറത്തിറക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ബിഇ 07 ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പായിരിക്കും വരും മാസങ്ങളിൽ വിപണിയിലെത്തുക. വരാനിരിക്കുന്ന പുതിയ മോഡലുകളിലൂടെ ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളുടെ അടിത്തറ കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

Content Highlights: Mahindra & Mahindra has achieved a historic milestone in the Indian electric vehicle market. The company set a new record by selling 100,000 ‘ Electric-Origin’ SUVs within just a year and a half of their market launch. Despite their premium pricing, Mahindra’s EV models have become a favorite among automotive enthusiasts, thanks to their state-of-the-art features, next-generation design, and superior amenities.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *