Fri. Jun 12th, 2026

പാലക്കാട്: തിരുമിറ്റക്കോട് കാറിന് തീ പിടിച്ച സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശി താജുദ്ദീനെതിരെയാണ് ചാലിശേരി പോലീസ് കേസെടുത്തത്. ഭാര്യയുമായുളള തര്‍ക്കത്തിനിടെ ഉണ്ടായ ദേഷ്യം തീര്‍ക്കാനാണ് കാറിന് തീയിട്ടതെന്നാണ് താജുദ്ദീന്‍ പോലീസിന് മൊഴി നല്‍കി.

പൊതുസ്ഥലത്ത് ആളുകളുടെ ജീവന് ഭീഷണി ഉണ്ടാവുന്ന തരത്തില്‍ വാഹനത്തിന് തീയിട്ടു എന്ന് കാണിച്ചാണ് വാഹന ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് പാലക്കാട് തിരുമിറ്റക്കോട് കാറിന് തീ പിടിച്ചത്. വിവരം അറിഞ്ഞ് ചാലിശേരി പോലീസും പട്ടാമ്പിയില്‍ നിന്നുളള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് കാറിലെ തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *