cec gyanesh kumar

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ രണ്ടാമത്തെ കേസിലും വിജിലന്‍സ് അന്വേഷണം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വിജിലന്‍സ് സ്‌പെഷ്യല്‍ യൂനിറ്റ് വണ്‍ എസ് പി. ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കരാറുകാരന്‍ വി ഒ സാജന്‍ നല്‍കിയ പരാതിയിലാണ് പ്രാഥമികാന്വേഷണം നടത്തുന്നത്. ആദ്യ കേസിന്റെ അന്വേഷണ ചുമതലയും ഇമ്മാനുവല്‍ പോളിനായിരുന്നു. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാര്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ആഭ്യന്തര വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കെ എസ് ടി പി റോഡ് നിര്‍മാണ കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയായ പതിബെലിലെ എന്‍ജിനീയര്‍ ലീ സീ ബെന്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം. 2007ല്‍ രജിസ്റ്റര്‍ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലന്‍സ് അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം. ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഏകദേശം 17 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കുന്നതിന് ഗ്യാനേഷ് കുമാര്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലീ സീ ബെന്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതി.

എന്‍ജിനീയര്‍മാര്‍ അംഗീകരിച്ച ബില്ലുകള്‍ 2006 മേയ് മുതല്‍ അകാരണമായി തടഞ്ഞുവെച്ചതായും പരാതിയില്‍ ആരോപിക്കുന്നു. ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ആദ്യഘട്ട വിജിലന്‍സ് അന്വേഷണത്തില്‍ ഗ്യാനേഷ് കുമാറിനെ ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഴയ കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Content Highlights: A special committee has been formed to investigate a second case regarding corruption allegations against Chief Election Commissioner Gyanesh Kumar. The panel will conduct a detailed probe into the charges. Further details regarding the official inquiry process are expected to be released soon.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *