ന്യൂഡൽഹി: രാജ്യം പ്രതിസന്ധിയിലാകണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്നും ജനങ്ങൾക്കിടയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബനസ്കന്തയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കൾ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കഠിനശ്രമത്തിലാണെന്നും എന്നാൽ ചിലർക്കിത് ഇഷ്ടപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ ആനന്ദം കണ്ടെത്തുകയാണ് ചിലര്‍. ഗൾഫ് മേഖലയിലെ യുദ്ധസമാനമായ അന്തരീക്ഷവും പ്രതിസന്ധികളും കാരണം ഇന്ത്യയിൽ വളത്തിനും പാചകവാതകത്തിനും വലിയ ക്ഷാമമുണ്ടാകുമെന്ന് വ്യാജപ്രചാരണം നടത്തുകയാണ്. മോദിയെ അപകീർത്തിപ്പെടുത്തുക മാത്രമായിരുന്നു ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യമെങ്കിലും അതൊക്കെ പാളിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം അവസാന ശ്വാസം വരെ കാത്തുസൂക്ഷിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. Content Highlights: Prime Minister Narendra Modi launched a scathing attack on the opposition, alleging that some wish for the country to fall into a crisis and are spreading false propaganda among the public. He was speaking while addressing a rally in Banaskantha, Gujarat. Post navigation പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യത്വപരമായ മുഖം നഷ്ടപ്പെടുന്നു; പി.ആർ.ഒ സംവിധാനം ഒഴിവാക്കുന്നതിൽ സർക്കാരിനെതിരെ പിണറായി വിജയൻ