Wed. Jun 10th, 2026

കൊച്ചി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി. ആലുവ ദേശത്തെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. സൗഹൃദപരമായ സന്ദർശനമാണിതെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഇപ്പോൾ കാണാനെത്തിയതെന്നും, അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായതിനാൽ ആശംസകൾ അറിയിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗത്തിന് മുഖ്യമന്ത്രിയുമായി വളരെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു തുഷാറിന്റെ മറുപടി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വെള്ളാപ്പള്ളി നടേശൻ നൽകിയ മറുപടികൾ മാത്രമായിരുന്നു അവയെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ‘മഞ്ഞുരുകിയോ’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അതിന് ഇവിടെ മഞ്ഞില്ലല്ലോ” എന്നായിരുന്നു തുഷാറിന്റെ രസകരമായ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *