mujurizi moses arrested

കമ്പാല: കഴിഞ്ഞ 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്തെന്ന കേസിൽ സീരിയൽ കില്ലർ ഉഗാണ്ടയിൽ സുരക്ഷാസേനയുടെ പിടിയിലായി. മുജുറിസി മോസസ് എന്നയാളെയാണ് രാജ്യത്തെ നടുക്കിയ കേസുകൾക്കൊടുവിൽ സൈന്യം അറസ്റ്റ് ചെയ്തത്. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ ഇയാൾ മസാക്ക, ഇബാൻഡ, കസോ ജില്ലകളിലായി ഒട്ടേറെ കൊലപാതകങ്ങൾ നടത്തിയതായി ഉഗാണ്ട സൈനിക മേധാവി ജനറൽ മുഹൂസി കൈനറുഗബ സാമൂഹിക മാധ്യമമായ എക്‌സിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകിയെ പരസ്യവിചാരണയ്ക്ക് വിധേയനാക്കി വധശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് രാത്രികാലങ്ങളിൽ വീടുകളിൽ അതിക്രമിച്ചു കയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പെന്തക്കോസ്ത് സഭാ പാസ്റ്ററായ സ്റ്റീവൻ മുഗാംബയുടെ വീട്ടിൽ അതിക്രമിച്ചു വീട്ടിലുണ്ടായിരുന്ന എല്ലാവരെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് ഇയാളുടെ കൂട്ടാളികൾ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനുപുറമേ പ്രണയം നടിച്ച് ആളുകളെ വശീകരിച്ചും ഇയാൾ ഇരകളെ വലയിലാക്കി കൊലപ്പെടുത്തിയിരുന്നു.

മുൻപും പലതവണ ഇയാളെ പോലീസും സുരക്ഷാസേനയും പിടികൂടിയിരുന്നെങ്കിലും പിന്നീട് ദുരൂഹ സാഹചര്യങ്ങളിൽ ഇയാൾ വിട്ടയക്കപ്പെടുകയോ തടവിൽ നിന്ന് രക്ഷപ്പെടുകയോ ചെയ്യുകയായിരുന്നു. പ്രതിയുടെ താമസസ്ഥലത്തുനിന്ന് കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് മുൻപ് നടന്ന വിവിധ തിരോധാനക്കേസുകളും തെളിയാത്ത കൊലപാതകങ്ങളും വീണ്ടും പുനരന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കൊലപാതക പരമ്പരകളിലെ ഇയാളുടെ പങ്ക് കോടതിയിൽ തെളിയിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും അന്വേഷണം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

Content Highlights: A serial killer has been captured by security forces in Uganda in connection with the murder of 38 people—and the consumption of their remains—over the past 15 years. The individual, identified as Mujurisi Moses, was arrested by the military following a series of cases that have left the nation in shock.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *